KERALA

ബോട്ട് ദുരന്തം: മരിച്ച 22 പേരില്‍ നാല് വയസ്സുമുതല്‍ 45കാരി വരെ, ബോട്ടിലുണ്ടായിരുന്നത് എത്രപേരെന്ന് വ്യക്തതയില്ല

ചികിത്സയിലുള്ള ഒരു കുട്ടിയടക്കം മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല

വെബ് ഡെസ്ക്

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ ബോട്ടപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു. തിരൂർ ജില്ലാ ആശുപത്രി, താനൂർ ദയ ഹോസ്പിറ്റൽ,തിരൂരങ്ങാടി ടിഎച്ച്ക്യൂ ആശുപത്രി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മരിച്ച 22 പേരെയും തിരിച്ചറിഞ്ഞു. ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകളനുസരിച്ച് നാല് മുതല്‍ 45 വയസ്സുള്ളവര്‍ വരെയാണ് ദുരന്തത്തിനിരയായത്. മരിച്ച ഏഴുപേരുടെ പ്രായം വ്യക്തമായിട്ടില്ല. 15ലേറെ കുട്ടികള്‍ അപകടത്തില്‍പ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ കുട്ടികള്‍ക്ക് ബോട്ടില്‍ കയറാന്‍ ടിക്കറ്റില്ലാത്തതിനാല്‍ തന്നെ കൂടുതല്‍പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

താനൂർ ബോട്ടപകടത്തിൽ മരിച്ചവർ :

  1. ഹസ്ന - പരപ്പനങ്ങാടി ( 18 വയസ് )

  2. സഫ്ന - പരപ്പനങ്ങാടി ( ഏഴ് )

  3. ഫാത്തിമ മിൻഹ - ഒളപ്പീടിക ( 12 )

  4. കട്ടിൽപ്പീടിയാക്കൽ സിദ്ദിഖ് - ഒളപ്പീടിക (35 )

  5. ജൽസിയ എന്ന കുഞ്ഞിമ്മു - പരപ്പനങ്ങാടി (42)

  6. അഫലഹ് - പട്ടിക്കാട്, പെരിന്തൽമണ്ണ (ഏഴ് )

  7. അൻഷിദ് - പട്ടിക്കാട്, പെരിന്തൽമണ്ണ (10),

  8. റസീന കുന്നുമ്മൽ -ആവിയിൽ ബീച്ച്

  9. ഫൈസാൻ - ഒളപ്പീടിക (നാല്),

  10. സബറുദ്ദീൻ - പരപ്പനങ്ങാടി ( 38 )

  11. ഷംന - പുതിയ കടപ്പുറം (17 ),

  12. ഹാദി ഫാത്തിമ - മുണ്ടുപറമ്പ് (ഏഴ്),

  13. സഹറ - ഒട്ടുംപുറം

  14. നൈറ ഫാത്തിമ - ഒട്ടുംപുറം ,

  15. സഫ്‌ല ഷെറിൻ - പരപ്പനങ്ങാടി ,

  16. റുഷ്‌ദ -പരപ്പനങ്ങാടി,

  17. ആദിൽ ഷെറി - ചെട്ടിപ്പടി

  18. ആയിഷാബി - ചെട്ടിപ്പടി

  19. അർഷാൻ - ചെട്ടിപ്പടി

  20. സീനത്ത് - പരപ്പനങ്ങാടി ( 45 ),

  21. ജെറിർ -പരപ്പനങ്ങാടി ( 10 )

  22. അദ്നാൻ- ചെട്ടിപ്പടി (9 വയസ്സ്)

കോഴിക്കോട് മിംസ് ഹോസ്പിറ്റൽ, എംകെച്ച് തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ 10 പേർ ചികിത്സയിലുണ്ട്. ഇതിൽ ഒരു കുട്ടിയടക്കം മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

ചികിത്സയിലുള്ളവർ :

ആയിഷ ( 5 വയസ് ), മുഹമ്മദ് അഫ്രദ് (5), അഫ്ത്താഫ് ( 4 ), ഫസ്‌ന ( 19 ), ഹസീജ (26 ), നുസ്രത്ത് (30 ), സുബൈദ (57 )

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ