KERALA

താനൂർ കസ്റ്റഡി മരണം: പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ദ ഫോർത്ത്- മലപ്പുറം

താനൂർ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളായ പോലീസുകാർ നൽകിയിരുന്ന ജാമ്യാപേക്ഷ പരിഗണിക്കുന്നത് മഞ്ചേരി ജില്ലാ കോടതി മാറ്റിവച്ചു. സെപ്റ്റംബർ ഏഴിന് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 20ന് പരിഗണിച്ചേക്കും. ഒന്നാം പ്രതി ജിനേഷ്, രണ്ടാം പ്രതി ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി അഭിമന്യൂ, നാലാം പ്രതി വിപിൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് മാറ്റിയത്.

പ്രതികളിൽ രണ്ടുപേർ വിദേശത്തേക്ക് കടന്നതായി കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു. സർക്കാർ അനുമതി തേടാതെ ഇവർ എങ്ങനെയാണ് വിദേശത്തേക്ക് കടന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇതുവരെ പ്രതികളെ പിടികൂടാനും സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ചിൽ നിന്ന് കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച് വിജ്ഞാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.

പോലീസ് എഫ്ഐആറിൽ മയക്കുമരുന്ന് കേസിൽ പിടിയിലായെന്ന് പറയുന്ന താമിർ ജിഫ്രി ക്രൂര മർദനത്തിനിരയായാണ് മരിച്ചത്. ഇത് ശരിവയ്ക്കുന്നതായിരുന്നു താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു. താനൂരിലെ പോലീസ് കോട്ടേഴ്സിൽ വച്ചായിരുന്നു മർദനം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും