KERALA

ഓപ്പറേഷന്‍ കമല: തുഷാര്‍ വെള്ളാപ്പള്ളി ഹൈദരാബാദില്‍ ഹാജരാകണം; നോട്ടീസ് നല്‍കി തെലങ്കാന പോലീസ്

തുഷാര്‍ വെള്ളാപ്പള്ളിക്ക് കേസില്‍ എത്രത്തോളം ബന്ധമുണ്ടെന്ന വിഷയത്തില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് തെലങ്കാന പോലീസിന്റെ നോട്ടീസ്

വെബ് ഡെസ്ക്

തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരയുടെ ഭാഗമായി എംഎല്‍എമാരെ പണം നല്‍കി കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് നോട്ടീസ്. ഈ മാസം 21 ന് ഹൈദരാബാദില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന പോലീസാണ് നോട്ടീസ് നല്‍കിയത്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് തെലങ്കാന പോലീസ് നോട്ടീസ് നല്‍കിയത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് വേണ്ടി തുഷാര്‍ വെള്ളാപ്പള്ളി നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം കേന്ദ്ര മന്ത്രി അമിത് ഷായുടെ നോമിനിയാണെന്നും ആരോപിച്ച റാവു, അതുമായി ബന്ധപ്പെട്ട അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 വീഡിയോകളും പുറത്തുവിട്ടിരുന്നു. അതേസമയം കേസുമായി ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം തുഷാര്‍ പ്രതികരിച്ചത്.

കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ശര്‍മ്മയെന്ന രാമചന്ദ്ര ഭാരതിയാണ് കേസിലെ മുഖ്യപ്രതി

കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ശര്‍മ്മയെന്ന രാമചന്ദ്ര ഭാരതിയാണ് കേസിലെ മുഖ്യപ്രതി. ഡല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമി എന്നയാള്‍ രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ്. ഇയാളെ അന്വേഷിച്ച് കഴിഞ്ഞ ദിവസം തെലങ്കാന പോലീസിന്റെ അന്വേഷണസംഘം കേരളത്തില്‍ എത്തിയിരുന്നു.

നല്‍ഗോണ്ട ജില്ലാ പോലീസ് മേധാവി രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള തെലുങ്കാന അന്വേഷണ സംഘമാണ് കേരളത്തില്‍ അന്വേഷണം നടത്തുന്നത്.

ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിച്ച് വരികയാണെന്നാണ് അന്വേഷണ സംഘം നല്‍കിയിരുന്ന സൂചന. പിന്നാലെയാണ് തെലുങ്കാന പോലീസ് നോട്ടീസ് നല്‍കിയത്. തലസ്ഥാനത്തെത്തിയ അന്വേഷണ സംഘം കൊച്ചിയിലും കൊല്ലത്തും അന്വേഷണം നടത്തിയിരുന്നു. നല്‍ഗോണ്ട ജില്ലാ പോലീസ് മേധാവി രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള തെലുങ്കാന അന്വേഷണ സംഘമാണ് കേരളത്തില്‍ അന്വേഷണം നടത്തുന്നത്.

2022 ഒക്ടോബര്‍ 22 നാണ് കേസിനാസ്പതമായ സംഭവമുണ്ടായത്. നാല് ടിആര്‍എസ് എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ ചേരാന്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് ആരോപണം. കേസില്‍ ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ശര്‍മ്മ എന്ന രാമചന്ദ്ര ഭാരതിയും കര്‍ണാടകയിലെ പുട്ടൂരിലെ സ്വമി സിംഹയാജി ഹൈദരബാദിലെ വ്യവസായി നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ കമലയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് തെലങ്കാന സര്‍ക്കാറിന്റെ തീരുമാനം. തെളിവുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ