ഐശ്വര്യ 
KERALA

പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ചികിത്സാപിഴവ് ഉണ്ടായെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

വെബ് ഡെസ്ക്

പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരായ അജിത്ത്, നിള, പ്രിയദര്‍ശിനി എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാപിഴവ് ഉണ്ടായെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

ജൂലൈയിലാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും ചികിത്സയിലിരിക്കെ മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചികിത്സാപിഴവ് ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പോലീസ് മൂന്ന് ഡോക്ടര്‍മാരെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം