KERALA

പതിമൂന്നുകാരിയെ തിരുവനന്തപുരത്തുനിന്ന് കാണാതായിട്ട് 24 മണിക്കൂര്‍; കുട്ടിയെ കന്യാകുമാരിയില്‍ കണ്ടതായി ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരത്തുനിന്നു കന്യാകുമാരിയിലേക്കു പോകുന്ന ട്രെയിനിൽ വെച്ച് ഒരു സ്ത്രീ പകർത്തിയ കുട്ടിയുടെ ചിത്രമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്

വെബ് ഡെസ്ക്

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ കാണാതായിട്ട് 24 മണിക്കൂർ പിന്നിടുന്നു. കുട്ടിയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ തുടരുകയാണ്. കുട്ടി ഒടുവിൽ എത്തിയതായി വിവരം ലഭിച്ച കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസരത്തുമാണ് ഇപ്പോൾ തിരച്ചിൽ.

ഇന്ന് രാവിലെ 5.30ന് കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുട്ടിയെ കണ്ടതായി ഒരു ഓട്ടോറിക്ഷ ഡ്രൈവർ വിവരം നൽകിയിരുന്നു. തുടർന്നാണ് കന്യാകുമാരി കേന്ദ്രീകരിച്ച് കേരള, തമിഴ്നാട് പോലീസ് തിരച്ചിൽ നടത്തുന്നത്.

പ്രദേശവാസികളെയും വ്യാപാരികളെയും കുട്ടിയുടെ ഫോട്ടോ കാണിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിഎച്ചുമാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. പോലീസും സിആർപി എഫുംഉൾപ്പെടെയുള്ള സേനാവിഭാഗങ്ങൾ തിരച്ചിലിന്റെ ഭാഗമാണ്. .

ഓട്ടം പോകണോയെന്ന് കുട്ടിയോട് ചോദിച്ചപ്പോൾ മറുപടിയൊന്നും ലഭിച്ചില്ലെന്നും തുടർന്ന് താൻ അവിടെനിന്നു പോയെന്നുമാണ് ഓട്ടോറിക്ഷ ഡ്രൈവർ പോലീസിനോട് പറഞ്ഞത്. ചെന്നൈയിൽ ജോലിചെയ്യുന്ന സഹോദരനടുത്തേക്ക് കുട്ടി പോകാൻ സാധ്യതയുണ്ടോ എന്ന അന്വേഷണവും നടക്കുന്നു.

എന്നാൽ സഹോദരനടുത്തേക്കു പോകാൻ സാധ്യതയില്ലെന്നും അസമിലേക്കു പോകുമെന്നാണ് സംശയമെന്നും കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. താൻ ചെന്നൈയിൽ അല്ല ബെംഗളുരുവിലാണെന്നും തസ്മിദ് തംസും തന്നെ വിളിച്ചിട്ടില്ലെന്നുമാണ് സഹോദരൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശിയായ അൻവർ ഹുസൈന്റെ മകളാണ് കാണാതായ തസ്മിദ് തംസു. കുട്ടിയെ ഇന്നലെ രാവിലെ 9.20നാണു കഴക്കൂട്ടത്തെ വീട്ടിൽനിന്നു കാണാതാകുന്നത്.11 മണിക്ക് കുട്ടി ബസിൽ തമ്പാനൂരിലെത്തിയതായാണു സംശയിക്കുന്നത്.

രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്താണു കുട്ടി വീടുവിട്ടിറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ പോലീസിൽ അറിയിക്കുന്നത് വൈകീട്ട് നാലിനാണ്. അതിനുപിന്നാലെ പോലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചു. നിലവിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കുകൂടി നീട്ടുമെന്നാണ് മന്ത്രി വി ശിവൻകുട്ടി അറിയിക്കുന്നത്.

കുട്ടി ഉച്ചയ്ക്കു 2.10നുള്ള ഐലൻഡ് എക്‌സ്പ്രസ് ട്രെയിനിൽ പുലർച്ചെ കന്യാകുമാരിയിലെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ട്രെയിനിൽ എതിർവശത്തെ സീറ്റിലുണ്ടായിരുന്ന ബബിതയെന്ന യാത്രക്കാരി കുട്ടിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി പോലീസിനു കൈമാറുകയായിരുന്നു. ട്രെയിനിൽ ഒറ്റയ്ക്കിരുന്നു കരയുന്നതുകണ്ട കുട്ടിയോട് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതിരുന്നെന്നും തുടർന്ന് ഫോട്ടോയെടുക്കുകയായിരുന്നുവെന്നുമാണ് ബബിത അറിയിച്ചത്.

നെയ്യാറ്റിൻകരയിൽവച്ചാണ് ഫോട്ടോയെടുത്തത്. കുട്ടിയെ കാണാതായെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫോട്ടോ പോലീസിനു കൈമാറുകയായിരുന്നു. ഈ ചിത്രം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം പോലീസ് കന്യാകുമാരിയിലേക്കു വ്യാപിപ്പിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ