KERALA

സീറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം: മാര്‍പാപ്പയെ തള്ളി വൈദിക സമിതി, ജനാഭിമുഖ കുര്‍ബാന തുടരാന്‍ തീരുമാനം

ക്രിസ്മസ് ദിനത്തിൽ ഒരു കുർബാന മാത്രം സിനഡ് കുർബാനയും, മറ്റ് കുർബാനകൾ ജനാഭിമുഖമായും തുടരുമെന്ന് അതിരൂപത സംരക്ഷണസമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് വാർത്താ കുറിപ്പിൽ വ്യക്തമാക്കി

അനിൽ ജോർജ്

സീറോ - മലബാർ സഭയിലെ കുർബാന തർക്കത്തിൽ മാർപാപ്പയുടെ നിർദ്ദേശം ഭാഗികമായി തള്ളി അതിരൂപത വൈദിക സമിതി. മാര്‍പാപ്പയുടെ നിര്‍ദേശത്തിനു വിരുദ്ധമായി ജനാഭിമുഖ കുര്‍ബാന തുടരാന്‍ എറണാകുളം-അങ്കമാലി അതിരൂപതാ വൈദിക സമിതി തീരുമാനിച്ചു. ക്രിസ്മസ് ദിനത്തിൽ ഒരു കുർബാന മാത്രം സിനഡ് കുർബാനയും, മറ്റ് കുർബാനകൾ ജനാഭിമുഖമായും തുടരുമെന്ന് അതിരൂപത സംരക്ഷണസമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ജനാഭിമുഖ കുർബാന തുടരാൻ പൊന്തിഫിക്കൽ ഡെലിഗേറ്റുമായി ധാരണ ആയെന്നും എന്നാൽ അന്തിമ രേഖയിൽ ഒപ്പിടുന്നതിന് മുൻപ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഫോൺ മുഖേനെ നടത്തിയ ഇടപെടലാണ് ധാരണകൾ പൊളിച്ചതെന്നും അതിരൂപത സംരക്ഷണസമതി കുറ്റപ്പെടുത്തി. ക്രിസ്മസിന്റെ ഒരു കുർബാന അല്ലാതെ മറ്റൊരു കുർബാനയും അനുവദിക്കില്ലന്ന് അൽമായ മുന്നേറ്റവും വ്യക്തമാക്കി.

ഡിസംബർ 25 പാതിരാ കുർബാന മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ സിനഡ് അംഗീകരിച്ച കുർബാന മാത്രമെ അർപ്പിക്കാവു എന്ന് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അതുകൂടാതെ മാർപാപ്പായെ അനുസരിക്കാൻ ആവശ്യപ്പെട്ട് എറണാകുളം - അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച്ബിഷപ്പ് സിറിൽ വാസിലും സർക്കുലർ പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ഇന്നുചേര്‍ന്ന് അതിരൂപത വൈദിക സമിതിയോഗത്തിലാണ് ജനാഭിമുഖ കുര്‍ബാന തുടരാന്‍ തീരുമാനം കൈക്കൊണ്ടത്.

എന്നാല്‍ ജനാഭിമുഖ കുര്‍ബാന 26 മുതല്‍ വീണ്ടും ചൊല്ലുക പ്രായോഗികമല്ല. ഈ ദിവസങ്ങള്‍ക്കിടയില്‍ ജനാഭിമുഖ കുര്‍ബാന പൂര്‍ണമായും തടഞ്ഞുകൊണ്ട് വത്തിക്കാന്‍ ഉത്തരവ് ഇറക്കാനും സാധ്യതയുണ്ട്. മാത്രമല്ല വത്തിക്കാന്റെ നിര്‍ദേശം ലംഘിച്ച് ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചാല്‍ പൗരോഹിത്യത്തിന് വിലക്ക് വരുമെന്നതിനാല്‍ പുരോഹിതരാരും അതിനു മുതിരാനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഇടവകകളിലെ ജനങ്ങളെ ഉപയോഗിച്ച് സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയില്ലെന്ന സ്ഥിതി ഉണ്ടാക്കുകയായിരിക്കും അവര്‍ ചെയ്യുക.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി