KERALA

ബഫർ സോൺ: പരാതി സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്, എങ്ങുമെത്താതെ ഫീല്‍ഡ് സര്‍വേ

അൻപതിനായിരത്തിലധികം പരാതികളാണ് സർക്കാരിന് ഇതുവരെ ലഭിച്ചത്

ദ ഫോർത്ത് - തിരുവനന്തപുരം

ബഫർ സോൺ വിഷയത്തിൽ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. അൻപതിനായിരത്തിലധികം പരാതികളാണ് സർക്കാരിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. പരാതി സമർപ്പിക്കാനുള്ള അവസാന ദിവസമായിട്ടും ഫീൽഡ് സർവേ എങ്ങുമെത്താത്ത അവസ്ഥയിലാണ്.

നിരന്തരം സെർവർ തകരാര്‍ സംഭവിക്കുന്നതാണ് സർവേ വൈകാൻ കാരണമാകുന്നതെന്നാണ് റവന്യൂ വകുപ്പ് നൽകുന്ന വിശദീകരണം

ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ 60% പോലും ഫീൽഡ് സർവേ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിരന്തരം സെർവർ തകരാറുകൾ സംഭവിക്കുന്നതാണ് സർവേ വൈകാൻ കാരണമാകുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖലകളിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ 80,000ത്തിലധികം പുതിയ നിർമിതികൾ ഉള്ളതായാണ് കണ്ടെത്തിയത്. ഉപഗ്രഹ സർവേ കണക്കുകൾക്ക് പുറമെയുള്ളവയാണിത്.

പരിസ്ഥിതി ലോല മേഖലകളിൽ പഞ്ചായത്തുകൾ സ്ഥാപിച്ച ഹെൽപ്പ് ഡെസ്കുകളിൽ ഇതുവരെ 54,607 പരാതികളാണ് ലഭിച്ചത്

പരിശോധനകൾ പൂർത്തിയാക്കി എപ്പോൾ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ റവന്യൂ വകുപ്പിന് ഇപ്പോഴും വ്യക്തതയുമില്ല. പരിസ്ഥിതി ലോല മേഖലകളിലെ പഞ്ചായത്തുകൾ സ്ഥാപിച്ച ഹെൽപ്പ് ഡെസ്കുകളിൽ ഇതുവരെ 54,607 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഒരു ശതമാനത്തിൽ താഴെ പരാതികൾ മാത്രമാണ് ഇതുവരെ തീർപ്പാക്കാനായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ