ദ ഫോര്‍ത്ത് കോപറേറ്റ് ഓഫീസിൽ എംഡി റിക്‌സണ്‍ ഉമ്മന്‍ വര്‍ഗീസ് നിലവിളക്ക് കൊളുത്തുന്നു 
KERALA

ദ ഫോര്‍ത്ത് കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ദ ഫോര്‍ത്ത് മാനേജിങ് ഡയറക്ടര്‍ റിക്‌സണ്‍ ഉമ്മന്‍ വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്ക്

ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ മലയാളിക്ക് വേറിട്ട വാര്‍ത്താ അനുഭവം സമ്മാനിച്ച ദ ഫോര്‍ത്തിന്റെ കോര്‍പറേറ്റ് ഓഫീസ് തുറന്നു. തിരുവനന്തപുരം ചാക്കയിൽ ദേശീയപാതയോരത്താണ് വിപുലമായ സജ്ജീകരണങ്ങളോടെയുള്ള ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.

ഉടൻ സംപ്രേഷണം ആരംഭിക്കുന്ന ദ ഫോർത്ത് വാർത്താ ചാനലിന്റെ ന്യൂസ് ഡെസ്‌കും സ്റ്റുഡിയോയും ഉള്‍പ്പെടുന്ന കോര്‍പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ദ ഫോര്‍ത്ത് മാനേജിങ് ഡയറക്ടര്‍ റിക്‌സണ്‍ ഉമ്മന്‍ വര്‍ഗീസ് നിര്‍വഹിച്ചു.

തിരുവനന്തപുരം ചാക്കയിൽ പ്രവർത്തനമാരംഭിച്ച ദ ഫോര്‍ത്ത് കോര്‍പറേറ്റ് ഓഫീസ്

ഫാംഫെഡ് ചെയര്‍മാന്‍ രാജേഷ് ചന്ദ്രശേഖരന്‍ പിള്ള, എംഡി അഖിന്‍ ഫ്രാന്‍സിസ്, ഡയറക്ടര്‍മാരായ സിജോ എജെ, അഡ്വ. പിആര്‍ ബാനര്‍ജി, ദ ഫോര്‍ത്ത് ന്യൂസ് ഡയറക്ടര്‍ ശ്രീജന്‍ ബാലക്യഷ്ണന്‍, എക്സിക്യൂട്ടീവ് എഡിറ്റർമാരായ ജിമ്മി ജെയിംസ്, എൻകെ ഭൂപേഷ് (ഡിജിറ്റൽ), എന്നിവര്‍ സന്നിഹിതരായി.

ഡിജിറ്റല്‍ രംഗത്ത് ഒരു വര്‍ഷം കൊണ്ട് വായനക്കാർക്കിടയിൽ മുന്നേറ്റം കൈവരിച്ച ദ ഫോര്‍ത്ത് മുഴുവൻ സമയ വാർത്താ ചാനലായി ഉടന്‍ പ്രക്ഷകരിലേക്കെത്തുമെന്ന് ചെയര്‍മാന്‍ രാജേഷ് ചന്ദ്രശേഖരന്‍ പിള്ള പറഞ്ഞു.

ദ ഫോര്‍ത്ത് കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ ചെയര്‍മാന്‍ രാജേഷ് ചന്ദ്രശേഖരന്‍ പിള്ള സംസാരിക്കുന്നു

വാര്‍ത്താചാനലുകളില്‍ ഇതുവരെ കാണാത്ത സാങ്കേതിക സംവിധാനങ്ങളുമായാണ് ദ ഫോര്‍ത്ത് സ്വീകരണ മുറികളിലേക്കെത്തുന്നത്. സംസ്ഥാനത്തുടനീളവും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും ബ്യൂറോകൾ സജ്ജമായിക്കഴിഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ