KERALA

ദ ഫോര്‍ത്ത് പോഡ്കാസ്റ്റ് നാളെ മുതൽ; മനു എസ് പിള്ള പുറത്തിറക്കും

കളക്ടർ ബ്രോ പ്രശാന്ത് നായർ, സുനീത ബാലകൃഷ്ണൻ, ശ്രുതിൻലാൽ എന്നിവർ അവതരിപ്പിക്കുന്ന ഫിലോമന, ബുക്ക് സ്റ്റോപ്പ്, ഹിസ്റ്ററി സോൺ  പോഡ്‌കാസ്റ്റുകൾ ആദ്യ ഘട്ടത്തിൽ

വെബ് ഡെസ്ക്

ദ ഫോര്‍ത്ത് പോഡ് കാസ്റ്റ്  സീരിസിന് കേരള പിറവി ദിനമായ നാളെ തുടക്കം. പ്രശസ്ത ചരിത്രകാരന്‍ മനു എസ് പിള്ള  രാവിലെ 11ന് പോഡ് കാസ്റ്റ് കേള്‍വിക്കാര്‍ക്കായി സമര്‍പ്പിക്കും. ചരിത്ര വസ്തുതകളെ ആസ്പദമാക്കി തയ്യാറാക്കുന്ന ഹിസ്റ്ററി സോൺ എന്ന പോഡ്‌കാസ്റ്റ് ആണ് ആദ്യ ദിവസം. മാധ്യമപ്രവര്‍ത്തകനും ആർക്കൈവൽ ആൻഡ് റിസർച്ച് പ്രൊജക്ട് കോ-ഫൗണ്ടറുമായ ശ്രുതിന്‍ലാൽ അതരിപ്പിക്കുന്ന പോഡ്‌കാസ്റ്റ് കോഴിക്കോടിന്റെയും സാമൂതിരിമാരുടെയും കഥയാണ് പറയുന്നത്. 

ഒരു ചെറിയ തുറമുഖത്തെ കോഴിക്കോടായി വളർത്തി എടുത്തതുമാണ് ഹിസ്റ്ററി സോണിലെ ആദ്യ ഭാഗം പ്രതിപാദിക്കുന്നത്

ഏതാണ്ട് ആയിരം കൊല്ലം മുൻപ് കേരളത്തെ അവസാനത്തെ ചേരമാൻ പെരുമാൾ നിരവധി നാട്ടുരാജ്യങ്ങളാക്കി വിഭജിച്ചതും പെരുമാളിനു ഏറെ പ്രിയരായ ഏറനാട്ടിലെ വിക്കിരനും മാനിച്ചനുമെന്ന രണ്ടു യോദ്ധാക്കൾ അവർക്ക് അന്ന് ലഭിച്ച ഒരു ചെറിയ തുറമുഖത്തെ കോഴിക്കോടായി വളർത്തി എടുത്തതുമാണ് ഹിസ്റ്ററി സോണിലെ ആദ്യ ഭാഗം പ്രതിപാദിക്കുന്നത്. തുടർ എപ്പിസോഡുകൾ എല്ലാ ചൊവ്വാഴ്ചയും കേൾക്കാം. 

കളക്ടർ ബ്രോ പ്രശാന്ത് നായർ അവതരിപ്പിക്കുന്ന ‘ഫിലോമന’ പോഡ്‌കാസ്റ്റ് നവംബർ മൂന്ന് മുതൽ എല്ലാ വ്യാഴാഴ്ചയും കേൾക്കാം. മുതിർന്ന ഐ എ എസ് ഓഫീസറും ഗ്രന്ഥകാരനും പ്രാസംഗികനുമായ പ്രശാന്ത് തത്വചിന്തയും മനഃശാസ്ത്രവും നിത്യജീവിത സന്ദർഭങ്ങളിൽ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്നാണ് പ്രതിവാര പോഡ്‌കാസ്റ്റിൽ പ്രതിപാദിക്കുന്നത്. 

വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തൻ പ്രവണതകളും  ‘ബുക്ക് സ്റ്റോപ്പ്’ ചർച്ച ചെയ്യും

എഴുത്തുകാരിയും പരിഭാഷകയുമായ സുനീത ബാലകൃഷ്ണൻ ‘ബുക്ക് സ്റ്റോപ്പ്’ എന്ന പോഡ്‌കാസ്റ്റുമായി ശനിയാഴ്ചകളിൽ എത്തും. ആദ്യ ഭാഗം നവംബർ അഞ്ചിന് കേൾക്കാം. വിശ്രമമില്ലാത്ത വായനക്കാരി എന്നാണ് സുനീത സ്വയം വിശേഷിപ്പിക്കുന്നത്. വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തൻ പ്രവണതകളും  ‘ബുക്ക് സ്റ്റോപ്പ്’ ചർച്ച ചെയ്യും.

ദ ഫോർത്ത് വെബ്സൈറ്റിലും സ്പോട്ടിഫൈ, ഗൂഗിൾ പോഡ്‌കാസ്റ്റ്സ്, ആപ്പിൾ പോഡ്‌കാസ്റ്റ്, ആമസോൺ മ്യൂസിക്, പോക്കറ്റ് കാസ്റ്റ്, റേഡിയോ പബ്ലിക്, ഓവർകാസ്റ്റ്, കാസ്റ്റ് ബോക്സ്, സ്റ്റിച്ചർ, ഐ ഹാർട്ട് റേഡിയോ എന്നീ പ്ലാറ്റ്ഫോമുകളിലും ദ ഫോർത്ത് പോഡ്കാസ്റ്റ് ലഭ്യമാണ്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി