KERALA

സ്‌കൂള്‍ കലോത്സവം: മികച്ച കവറേജിനുള്ള പുരസ്‌കാരം ദ ഫോര്‍ത്തിന്

വ്യക്തികള്‍ക്ക് 20,000/- രൂപയും സ്ഥാപനങ്ങള്‍ക്ക് 25,000/- രൂപയും) ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

വെബ് ഡെസ്ക്

2023 ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കവറേജിനുള്ള ഓണ്‍ലൈന്‍ മാധ്യമത്തിനുള്ള പുരസ്‌കാരം ദ ഫോര്‍ത്തിന് ലഭിച്ചു. പത്ര-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമരംഗത്തെ മികച്ച പ്രകടനങ്ങള്‍ക്കാണ് മാധ്യമ അവാര്‍ഡ് നല്‍കി വരുന്നത്.

കെ.ജെ.ജേക്കബ് (എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡെക്കാന്‍ ക്രോണിക്കിള്‍), വിനോദ് വൈശാഖി (മലയാള മിഷന്‍ രജിസ്ട്രാര്‍), വി.സലിന്‍ (അഡീഷണല്‍ ഡയറക്ടര്‍, പ്രോഗ്രാംസ് & കള്‍ച്ചര്‍, ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്) എന്നിവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. അവാര്‍ഡ് ജേതാക്കള്‍ക്ക് ശില്പവും പാരിതോഷികവും (വ്യക്തികള്‍ക്ക് 20,000/- രൂപയും സ്ഥാപനങ്ങള്‍ക്ക് 25,000/- രൂപയും) ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍

അച്ചടി മാധ്യമം (മലയാളം)

1. മികച്ച റിപ്പോര്‍ട്ടര്‍ : .എ.കെ.ശ്രീജിത്ത് (മാതൃഭൂമി)

2. മികച്ച ഫോട്ടോഗ്രാഫര്‍ : പി.അഭിജിത്ത് (മാധ്യമം)

3. ജൂറിയുടെ പ്രത്യേക പരാമര്‍ശം : നിതീഷ് കൃഷ്ണന്‍ (സുപ്രഭാതം)

4. മികച്ച സമഗ്ര കവറേജ് : മലയാള മനോരമ, ദേശാഭിമാനി

5. മികച്ച കാര്‍ട്ടൂണ്‍ : റ്റി.കെ.സുജിത് (കേരള കൗമുദി)

അച്ചടി മാധ്യമം (ഇംഗ്ലീഷ്)

1. മികച്ച സമഗ്ര കവറേജ് : ദി ഹിന്ദു

2. മികച്ച റിപ്പോര്‍ട്ടര്‍ : പൂജ നായര്‍ പി. (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്)

3. മികച്ച ക്യാമറമാന്‍ : ഇ.ഗോകുല്‍ (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്)

ദൃശ്യ മാധ്യമം

1. മികച്ച റിപ്പോര്‍ട്ടര്‍ : റിയാസ്.കെ.എം.ആര്‍. (കേരള വിഷന്‍ ന്യൂസ്)

2. മികച്ച ക്യാമറമാന്‍ : രാജേഷ് തലവോട് (അമൃത ടി.വി.)

3. മികച്ച സമഗ്ര കവറേജ് : ഏഷ്യാനെറ്റ് ന്യൂസ്

ഓണ്‍ലൈന്‍ മീഡിയം (മികച്ച സമഗ്ര കവറേജ്)

1. ദ ഫോര്‍ത്ത്

2. കൈരളി ഓണ്‍ലൈന്‍

ശ്രവ്യ മാധ്യമം

റെഡ് എഫ്.എം റേഡിയോ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ