KERALA

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് സി ഐ വിനോദ് വലിയാറ്റൂര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് വിധി

വെബ് ഡെസ്ക്

മലപ്പുറം എസ്പി ആയിരുന്ന സുജിദ് ദാസ് ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് സി ഐ വിനോദ് വലിയാറ്റൂര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

2022 ഓഗസ്റ്റ് 20ന് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയില്ലെന്നും അതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥനോ പൊതുപ്രവര്‍ത്തകനോ എതിരെ ലൈംഗിക ആരോപണം സംബന്ധിച്ച പരാതിയുണ്ടായാല്‍ മേലുദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തേടണമെന്നതാണ് ചട്ടമെന്ന് അപ്പീലില്‍ ചൂണ്ടികാട്ടിയിരുന്നു. സിംഗിള്‍ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നടപടി അനീതിയും തന്നെ അനാവശ്യമായി ബാധിക്കുന്നതുമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതും അസത്യവുമാണ്. ഇത് വ്യക്തമാക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയുടെ പക്കലുണ്ട്. ഇത് പരിശോധിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ബാധ്യതയുണ്ടെങ്കിലും ചെയ്തിട്ടില്ലെന്നും അപ്പീലില്‍ സിഐ ആരോപിച്ചിരുന്നു . തുടര്‍ന്നാണ് സിഗിള്‍ ബെഞ്ച്് ഉത്തരവി റദ്ദാക്കി മജിസ്‌ടേറ്റ് കോടതിയോട് ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കരുതെന്നും ഉത്തരവിലുണ്ട്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ