KERALA

കൈക്കൂലി വാങ്ങിയതിന് തെളിവില്ല; അഡ്വ സൈബി ജോസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കുടുംബ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു

നിയമകാര്യ ലേഖിക

ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ കക്ഷികളില്‍ നിന്നും പണം വാങ്ങിയെന്നാരോപമുയര്‍ന്ന അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരെ ചേരാനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുടുംബ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ജോസ് നല്‍കിയ ഹര്‍ജിയില്‍ ചേരാനെല്ലൂര്‍ എസ് ഐ, കെ എക്‌സ് തോമസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. തുടര്‍ന്നാണ് കോടതി കേസ് റദ്ദാക്കിയത്.

ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കുടുംബ കോടതി എന്നിവിടങ്ങളില്‍ തനിക്കെതിരെ ഭാര്യ നല്‍കിയ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യയുടെ അഭിഭാഷകനായിരുന്ന സൈബി 2013 ഡിസംബര്‍ 15 ന് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും കേസുകള്‍ ഒത്തുതീര്‍പ്പാക്കാതെ വഞ്ചിച്ചെന്നുമാണ് കോതമംഗലം സ്വദേശി ബേസില്‍ ജെയിംസിന്റെ പരാതി. സൈബി ഭീഷണിപ്പെടുത്തിയാണ് അഞ്ച് ലക്ഷം വാങ്ങിയതെന്നും ആരോപിച്ചിരുന്നു. എന്നാല്‍ 2013ല്‍ നടന്നതായി പറയുന്ന കേസില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നടക്കം ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാന്‍ സൈബി ഹര്‍ജി നല്‍കിയത്.

സൈബി, പരാതിക്കാരന്‍, ഇയാളുടെ മുന്‍ ഭാര്യ, ഇവര്‍ക്കുവേണ്ടി മുമ്പ് കേസ് നടത്തിയിരുന്ന നാല് അഭിഭാഷകര്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.പണം നല്‍കുമ്പോള്‍ താന്‍ ഒറ്റക്കാണ് പോയതെന്നും തന്റെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ