KERALA

സ്‌കൂള്‍, കോളേജ് പാഠ്യ പദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം: സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

സ്‌കൂള്‍ കോളേജ് പാഠ്യ പദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ എട്ടുമാസം വളര്‍ച്ച എത്തിയ ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ നിര്‍ദേശം. ഗര്‍ഭസ്ഥ ശിശുവിനെ എത്രയും വേഗം പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.

പുറത്തെടുത്ത ഗര്‍ഭസ്ഥ ശിശുവിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്നും അധികൃതര്‍ കോടതിയെ അറിയിച്ചു. ഇത്തരമൊരാവശ്യം ഉന്നയിക്കുന്ന ഹര്‍ജിയില്‍ കണ്ണീരോടു കൂടിയേ ഒരു അച്ഛന് ഒപ്പിടാനാകൂ. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥയും ചിന്തിക്കാവുന്നതിന് അപ്പുറമാണ്. ഈ മാനസികാഘാതത്തില്‍ നിന്ന് ആ കുടുംബത്തെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ലൈംഗികമായ അറിവില്ലായ്മയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇന്റര്‍നെറ്റിലും ഗൂഗിളിനും മുന്നിലിരിക്കുന്ന പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഒരു സംവിധാനവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും