കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിനു മുമ്പിൽ നിരാഹാരം തുടർന്ന് ദയാബായി. സർക്കാർ ദുരിതബാധിതരോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും ഭരണഘടന ലംഘനമാണെന്നും അവർ ദ ഫോർത്തിനോട് പറഞ്ഞു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർഗോഡിനെയും ഉൾപ്പെടുത്തുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിൽസാ സംഘത്തെ നിയോഗിക്കുക, ദുരിതബാധിതർക്കായി ദിന പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക തുടങ്ങിയ നാലിന ആവശ്യങ്ങളാണ് സമര സമിതി സർക്കാരിന് മുന്നിൽ വച്ചിട്ടുളളത്.