താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്ത് നല്‍കിയതില്‍ വിശദീകരണവുമായി രാജ്ഭവൻ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് സ്ഥിര നിയമനത്തിന് കത്ത് നല്‍കിയത്. ദരിദ്രമായ പശ്ചാത്തലത്തിലുള്ളവരാണ് കുടുംബശ്രീ വഴി ജോലിക്ക് എത്തിയവർ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്ന കാലത്ത് അല്ല ജീവനക്കാരെ നിയമിച്ചതെന്നും രാജ്ഭവന്‍റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
ഗവർണറുടെ ശുപാർശയില്‍ കഴിഞ്ഞ ഫെബ്രുവരി 17-ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. നേരത്തെ ഒരു തസ്കിത ഇതിനായി ഒഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. ഈ തസ്തികയിലേക്കാണ് നിയമനം നടത്തിയത്. ഇതിനായി പുതിയൊരു തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കുന്നു.