KERALA

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; കെ എസ് യു, യുവമോര്‍ച്ച പ്രവര്‍ത്തകർ അറസ്റ്റിൽ

വെബ് ഡെസ്ക്

കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉയർത്തി പ്രതിപക്ഷ സംഘടനകള്‍ . കോഴിക്കോട് കാരപ്പറമ്പില്‍ കെ എസ് യു പ്രവര്‍ത്തകരും നടക്കാവ് ഗസ്റ്റ് ഹൗസിനു സമീപത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത് . തുടര്‍ന്ന് പോലീസ് ഇരു കൂട്ടരേയും അറസ്റ്റ് ചെയ്തു നീക്കം ചെയ്തു.

കെ എസ് യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍ ,ഋഷികേശ് അമ്പലപ്പടി , ആസിഫ് നരിക്കുനി ,റാഫ് ,റനീഫ് തുടങ്ങിയവരും രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരുമാണ് പോലീസ് പിടിയിലായത് . കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ നേരിടുന്നതിനിടയില്‍ ഒരു പോലീസുകാരൻ്റെ കൈയൊടിഞ്ഞു . എസ് ഐ പവിത്രൻ്റെ കൈയാണ് സംഘര്‍ഷത്തെ തുടര്‍ന്ന് ഒടിഞ്ഞത് .

മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ പ്രതികരച്ചു. കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്നും സുരേന്ദ്രന്‍ തൃശ്ശൂരില്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ പ്രതികരിച്ചത് . മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കണ്ണൂരിലും,പാലക്കാടും ,കോഴിക്കോടും എറണാകുളത്തും ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാര്‍ കാട്ടിക്കൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു .

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് ആത്മഹത്യാ സ്ക്വാഡിനെ ഇറക്കുകയാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസ് സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നാളെ മുഖ്യമന്ത്രി സന്ദര്‍ശിക്കാനിരിക്കുന്ന കാസര്‍ഗോഡ് ജില്ലയിലും യൂത്ത് കോണ്‍ഗ്രസിൻ്റെ നേത്യത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു . മുഖ്യമന്ത്രിയുടെ വരവറിയിച്ചുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം . മുഖ്യമന്ത്രിയുടെസുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബജറ്റിലെ നികുതി വർധനവിനെതിരെ സംസ്ഥാനത്ത് തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരം

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും