KERALA

ബ്രഹ്മപുരത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം; ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി

നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ രംഗത്തുണ്ട്

ദ ഫോർത്ത് - കൊച്ചി

വീണ്ടും തീപിടിത്തമുണ്ടായ ബ്രഹ്മപുരത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്താണ് തീ പിടിത്തമുണ്ടായത്. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ തീയണയ്ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നി രക്ഷാ വിഭാഗം അറിയിച്ചു.

ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ എസ് സുജിത്ത് കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ബ്രഹ്മപുരത്ത് ഇന്ന് വൈകുന്നേരമുണ്ടായ തീപിടുത്തം പെട്ടന്ന് തന്നെ അണയ്ക്കാനായെന്ന് മന്ത്രി എംബി രാജേഷും വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നാല് മണിയോടെ തീപിടുത്തമുണ്ടായപ്പോൾ, പത്ത് മിനുട്ടിനകം തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനായി. ഒന്നര മണിക്കൂറിനുള്ളിൽ തീ പൂർണമായി അണയ്ച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

മാർച്ച് പന്ത്രണ്ടാം തീയതി തീ പൂർണമായി അണച്ച സന്ദർഭത്തിൽ തന്നെ, ചെറിയ തീപിടുത്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടിരുന്നു. ഉയർന്ന ചൂടും മീഥെയ്ൻ പോലുള്ള വാതകങ്ങൾ ഉണ്ടാവുന്നതും ചെറിയ തീപിടുത്തങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതുകൊണ്ടാണ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഇക്കാര്യം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന്‌ മറുപടി പറഞ്ഞ സന്ദർഭത്തിലും സൂചിപ്പിച്ചിരുന്നു. ആ സാധ്യത മുൻകൂട്ടി കണ്ട്, സർക്കാർ ആവശ്യമായ മുൻകരുതൽ അന്നുമുതൽ തന്നെ സ്വീകരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ തീ ഇപ്പോൾ പൂർണമായി അണച്ചുകഴിഞ്ഞു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല, അതീവ ജാഗ്രത അവിടെ തുടരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തീപിടിത്തത്തില്‍ ആശങ്ക വേണ്ടന്നെ് എറണാകുളം ജില്ലാ കളക്ടര്‍ നേരത്തെതന്നെ പ്രതികരിച്ചിരുന്നു. മുന്‍പ് ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ അഗ്‌നിബാധയ്ക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ടിരുന്നു. അതിനാല്‍ മതിയായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. പ്രദേശത്ത് തന്നെ മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ നിലയുറപ്പിച്ചിരുന്നതിനാല്‍ വേഗത്തില്‍ ഇടപെടാനായെന്നുമാണ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് പ്രതികരിച്ചത്.

മാര്‍ച്ച് 2നായിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ആദ്യത്തെ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമത്തിന്റെ 15ാം വകുപ്പ് പ്രകാരം പരിസ്ഥിതി കോംപന്‍സേഷനായാണ് പിഴയിട്ടത്. ബാധിതരായ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളടക്കം പരിഹരിക്കുന്നതിന് പിഴത്തുക ഉപയോഗിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം