ചീരാലില്‍ പിടികൂടിയ കടുവ 
KERALA

വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ പിടിയില്‍

കടുവയെ ബത്തേരിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റി

വെബ് ഡെസ്ക്

വയനാട് ചീരാലില്‍ ഒരു മാസമായി ഭീതി പടര്‍ത്തിയിരുന്ന കടുവയെ പിടികൂടി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കടുവ കൂട്ടിലായത്. 10 വയസ് പ്രായമുള്ള ആണ്‍ കടുവയാണ് പിടിയിലായത്. കടുവയെ ബത്തേരിയിലെ വന്യ മൃഗ പരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഒരു മാസത്തിനിടെ 13 വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. പത്ത് പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ ചത്തു.

പാഴൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ചായിരുന്ന കടുവ പശുവിനെ ആക്രമിച്ചത്. നേരത്തെ പല സ്ഥലങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. മുപ്പതോളം ലൈവ് ക്യാമറകളും കടുവയെ കണ്ടെത്താനായി സ്ഥാപിച്ചിരുന്നു. പൂമറ്റം വനമേഖലയില്‍ സ്ഥാപിച്ച ലൈവ് സ്ട്രീമിങ് ക്യാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു.

വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ ആരോഗ്യം സംബന്ധിച്ച് പരിശോധനകള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ