KERALA

രണ്ടാം വന്ദേഭാരതിന് സമയക്രമമായി; തിങ്കളാഴ്ച കാസർ​ഗോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവീസ് ഇല്ല

വെബ് ഡെസ്ക്

രണ്ടാം വന്ദേഭാരതിന് സമയക്രമമായി. രാവിലെ ഏഴ് മണിക്ക് കാസർ​ഗോഡ് നിന്നും ആരംഭിച്ച് വൈകിട്ട്‌ 3.05ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകിട്ട്‌ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.58ന് കാസർ​ഗോട്ടെത്തും. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തിരൂർ, തൃശൂർ, എറണാകുളം ജം​ഗ്ഷൻ, ആലപ്പുഴ, കൊല്ലം എന്നിവടങ്ങളിലാണ് സ്റ്റോപ്പുളളത്. തിങ്കളാഴ്ച കാസർ​ഗോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടായിരിക്കുന്നതല്ല.

രാവിലെ ഏഴ് മണിക്ക് കാസർ​ഗോഡ് നിന്നും പുറപ്പെടുന്ന വന്ദേഭാരത് കണ്ണൂരിൽ (7.55എഎം), കോഴിക്കോട് (8.57), തിരൂർ(9.22), ഷൊർണൂർ(9.58),തൃശൂർ (10.38), എറണാകുളം (11.45),ആലപ്പുഴ(12.32), കൊല്ലം(1.40) എന്നീ സമയങ്ങളിലാണ് എത്തിച്ചേരുക. ആദ്യ സർവീസ് ഈ മാസം 26ന് ആരംഭിക്കും. തിരുവന്തപുരം - കാസർ​ഗോഡ് റൂട്ടിൽ വൈകിട്ട് 4.05ന് ആദ്യ സർവീസ് പുറപ്പെടും. കാസർ​ഗോഡ്- തിരുവനന്തരൃപുരം ആദ്യ സർവീസ് 27ന് രാവിലെ ഏഴ് മണിക്ക് കാസർ​ഗോഡ് നിന്നും പുറപ്പെടും.

ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഉദ്ദേശിച്ച സമയത്തെക്കാളും 19 മിനിറ്റ് നേരത്തെയാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. രാവിലെ ഏഴ് മണിക്കാണ് കാസർ​ഗോഡും നിന്നും രണ്ടാം പരീക്ഷണ ഓട്ടം ആരംഭിച്ചത്. ഓറഞ്ചും കറുപ്പും കലര്‍ന്ന പുതിയ വന്ദേഭാരത് കാണാന്‍ ധാരാളം ആൾക്കാരാണ് തടിച്ചുകൂടിയിരുന്നത്. എട്ടു മണിക്കൂര്‍ അഞ്ചു മിനിറ്റെടുത്ത് 3.05 ന് തിരുവനന്തപുരത്തേയ്ക്ക് എത്താനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2.46 ന് ട്രെയിൻ തലസ്ഥാനത്തത്തി. ഏഴു മണിക്കൂര്‍ 46 മിനിറ്റ് മാത്രമാണ് തിരുവനന്തപുരത്തേക്ക് എത്താൻ എടുത്ത സമയം.

72 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തിയത്. ആദ്യ വന്ദേഭാരത് ഓടിയ 15 കിലോമീറ്റര്‍ ദൈര്‍ഘ്യം കൂടുതലുളള കോട്ടയം റൂട്ടിനേക്കാൾ യാത്ര വളരെ വേ​ഗത്തിലക്കാൻ കഴിഞ്ഞു. ഇതോടെ കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വേഗമേറിയ ട്രെയിനായി രണ്ടാം വന്ദേഭാരത് മാറി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും