ഒമര്‍ ലുലു, ഷക്കീല 
KERALA

ഷക്കീലയ്ക്ക് പ്രവേശനാനുമതി ഇല്ല; ഒമർ ലുലു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് തടഞ്ഞു

സുരക്ഷാപ്രശ്നങ്ങള്‍ മൂലമാണ് അനുമതി നിഷേധിച്ചതെന്നാണ് മാള്‍ അധികൃതരുടെ വിശദീകരണം

വെബ് ഡെസ്ക്

നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമയുടെ ട്രെയിലർ ലോഞ്ച് തടഞ്ഞു. മാള്‍ അധികൃതര്‍ പ്രവേശനാനുമതി നിഷേധിച്ചെന്ന ആരോപണവുമായി സംവിധായകന്‍ ഒമര്‍ ലുലുവും ഷക്കീലയും രംഗത്തെത്തി. തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് അതിഥിയായി ഷക്കീല എത്തുന്നതിനെ മാള്‍ അധികൃതര്‍ എതിര്‍ത്തെന്നും അതിനാല്‍ പരിപാടി നടത്തേണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഷക്കീലയ്‌ക്കൊപ്പം ഫേസ്ബുക്ക് ലൈവിലെത്തിയ ഒമര്‍ അറിയിച്ചു.

സുരക്ഷാപ്രശ്നങ്ങള്‍ മൂലമാണ് അനുമതി നിഷേധിച്ചതെന്നാണ് മാള്‍ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ മാസം രണ്ട് പ്രമുഖ മലയാള നടിമാര്‍ക്ക് നേരേ ഇതേ മാളില്‍ അതിക്രമം നടന്നിരുന്നു.

മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. എന്നാല്‍ മുഖ്യാതിഥി ഷക്കീലയാണെന്ന് അറിഞ്ഞതോടെ പരിപാടിക്ക് സംഘാടകര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുവാദം നല്‍കാമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചതായി ഒമര്‍ ലുലു 'ദ ഫോര്‍ത്തി' നോട് പറഞ്ഞു. മാള്‍ അധികൃതരുടെ കപട സദാചാരബോധമാണ് ഈ വിലക്കിന് പിന്നിലെന്നും ഒമര്‍ കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ഇത്തരം അനുഭവമെന്നും കാലാകാലങ്ങളായി സിനിമയിലെന്ന പോലെ സമൂഹത്തിലും അവഗണനകള്‍ നേരിടേണ്ടി വരികയാണെന്നും ഷക്കീല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം 'നല്ല സമയ' ത്തിന്റെ ട്രെയിലര്‍ ലോഞ്ചായിരുന്നു ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഹൈലൈറ്റ് മാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ