കാണാതായ യുവാക്കള്‍ 
KERALA

വിനോദയാത്രയ്ക്കിടെ കൊടൈക്കനാലിലെ വനത്തിനുള്ളില്‍ കാണാതായ യുവാക്കളെ കണ്ടെത്തി

പൂണ്ടിയിൽ നിന്നും 25 കിലോമീറ്റർ അകലെ കത്രികാവട വനത്തിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്

വെബ് ഡെസ്ക്

ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത്. കൊടൈക്കനാൽ പൂണ്ടിയിൽ നിന്നും 25 കിലോമീറ്റർ അകലെ കത്രികാവട വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. മരംവെട്ടുകാരാണ് യുവാക്കളെ കണ്ടെത്തിയതായി വനംവകുപ്പിനെ അറിയിച്ചത്.

തിങ്കളാഴ്ചയാണ് അഞ്ചംഗ സംഘം കൊടൈക്കനാലിലേയ്ക്ക് പോയത്. മയക്കുമരുന്നിന്റെ കേന്ദ്രമായാണ് പൂണ്ടി മേഖല അറിയപ്പെടുന്നത്. കാട്ടുപോത്ത്, ആന എന്നീ വന്യമൃഗങ്ങള്‍ വ്യാപകമായി കാണുന്ന പ്രദേശമാണിത്.

പ്രദേശവാസികളുടെ സഹായത്തോടെ രണ്ട് ദിവസമായി ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം