വിഡി സതീശൻ 
KERALA

എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ പ്രതീക്ഷയില്ല, രാജാവിനേക്കാൾ വലിയ രാജഭക്തി പൊലീസിനെന്നും വി ഡി സതീശൻ

വെബ് ഡെസ്ക്

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണത്തിൽ വലിയ പ്രതീക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻപത്തെ പല കേസുകളുടെയും അവസ്ഥ അറിയാവുന്നതിനാൽ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇ ഡി അന്വേഷണം വന്നിട്ടുള്ളതെന്നും മുൻപും ഇത്തരത്തിൽ കേസുകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇടത് പക്ഷവും സംഘപരിവാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

"കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത, ഏറ്റവും സങ്കടവും നിരാശയും പ്രതിഷേധവും ഉണ്ടാക്കുന്ന ക്രൂരമായ പ്രവൃത്തിയാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നേരത്തെ ഇരുമ്പുവടി കൊണ്ടും ചെടിച്ചട്ടി കൊണ്ടും ആക്രമിച്ചത്തിന് പോലീസ് കേസെടുത്തപ്പോൾ അത് മാതൃകാപരമാണെന്നും അതിനിയും തുടരണമെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് രാജാവിനെക്കാൾ വലിയ രാജഭക്തി പോലീസും ക്രിമിനലുകളും കാണിക്കുന്നത്.

സംസ്ഥാനത്തുടനീളം പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അതിക്രമങ്ങൾ പെൺകുട്ടികൾക്ക് പോലും മർദനമേൽക്കുന്ന സ്ഥിതിയിലേക്ക് അവസ്ഥകൾ എത്തിയിരിക്കുകയാണ്. കണ്ണൂരിൽ യുവതിയെ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതും യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ വണ്ടിയിൽ കയറ്റിയത് ഉദാഹരണം. കേരളത്തിൽ ഇതുവരെ കാണാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്. അവരെ രക്ഷിക്കാൻ ഒരാളും ഉണ്ടാകില്ല,"

" ഇത് ജനാധിപത്യ കേരളമാണ്. ഏകാധിപത്യ ഭരണം നടന്ന സ്റ്റാലിന്റെ റഷ്യയല്ല.മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഡ സംഘമാണ് അക്രമങ്ങൾ നടപ്പിലാക്കുന്നത്. പലതും മറച്ച് വെക്കാനാണ് ഇത്തരം കാര്യങ്ങൾ നടത്തുന്നത്. കരുവന്നൂരിലെ ഇ ഡി അന്വേഷണം എവിടെ പോയി. തൃശ്ശൂരിൽ ബിജെപിക്ക് ജയിക്കാനായി ധാരണയിലേക്ക് മാറുന്നു എന്ന് നേരത്തെ സംശയം പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് അവിടെ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ധാരണയിലേക്ക് സിപിഎമ്മും ബിജെപിയും പോവുകയാണ്. കേരളത്തിലെ സിപിഎമ്മും സംഘപരിവാർ ശക്തികളുമായി ഒരു അവിഹിത ബന്ധമുണ്ട്,"

സിപിഎം ജീർണതയുടെ പാതയിലാണെന്നും സതീശൻ. എം ടി യുടെ വാക്കുകൾ മുന്നറിയിപ്പായി കണക്കാക്കണം. ബംഗാളിൽ മഹാശ്വേതാ ദേവിയും ഈ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവർ ഇടത് പക്ഷമല്ല തീവ്ര വലത് പക്ഷം. അയോധ്യ വിഷയത്തിൽ ലീഗിന്റെയും സമസ്തയുടെയും നിലപാട് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും