KERALA

കെഎസ്ആര്‍ടിസി ശമ്പള വിതരണം; 'ചര്‍ച്ച ഫലപ്രദം, ഈ മാസം 15 വരെ സമരമില്ലെ'ന്ന് സിഐടിയു

സമരം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാറ്റിയതല്ലെന്നും ഈ മാസം 18 ന് വീണ്ടും ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി

ദ ഫോർത്ത് - തിരുവനന്തപുരം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി ശമ്പളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച ഫലപ്രദമെന്ന് സിഐടിയു. ശമ്പള വിഷയത്തില്‍ തത്കാലം സമരത്തിനില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം സിഐടിയു നേതാക്കള്‍ വ്യതമാക്കി. ഈ മാസം 18 ന് ഇരുവിഭാഗവും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തും.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിവച്ചെങ്കിലും പ്രത്യേകിച്ച് ഉറപ്പുകള്‍ ഒന്നും സിഐടിയു നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി മുന്നോട്ട് വച്ചിട്ടില്ല. രണ്ട് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് തൊഴിലാളി സംഘടനകളുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരാണെന്നും ഒറ്റ തവണയായി ശമ്പള വിതരണം നടത്തണമെന്നും സിഐടിയു നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

സമരം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാറ്റിയതല്ലെന്നും ഈ മാസം 15 വരെ സമരമില്ലെന്നുമാണ് കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി എസ് വിനോദ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഈ മാസം 14, 15 തീയതികളില്‍ സിഐടിയു നിര്‍വാഹക സമിതി യോഗം ചേരും. ഈ മാസം 18 ന് മന്ത്രിയുമായി നടത്തുന്ന രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷമാകും ശമ്പള വിഷയത്തില്‍ സിഐടിയു തുടര്‍ നടപടികളിലേക്ക് കടക്കുക.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി