KERALA

തൊണ്ട വരണ്ട് വെള്ളത്തിൽ കഴിയുന്നവർ

ഉപ്പുവെള്ളവും ഓര് വെള്ളവും കാരണം കിണറുകുത്താൻ പോലും സാഹചര്യമില്ലാത്ത അവസ്ഥയിലാണ് അഞ്ചുതെങ്ങ് പഞ്ചായത്ത്

തൗബ മാഹീൻ

വെള്ളത്തിനാൽ ചുറ്റപ്പെട്ടിട്ടും കുടിക്കാൻ ഒരിറ്റ് കിട്ടാതിരിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കൊടും വേനലിൽ അത്തരമൊരു അവസ്ഥ, വര്‍ഷങ്ങളായി അഭിമുഖീകരിക്കുകയാണ് അഞ്ചുതെങ്ങ് നിവാസികൾ. കായലിനും കടലിനും നടുവിലുള്ളതും 100% കോസ്റ്റൽ റെഗുലേഷൻ സോണിൽ ഉൾപ്പെടുന്ന പ്രദേശമാണ് അഞ്ചുതെങ്ങ്. ഉപ്പുവെള്ളവും ഓര് വെള്ളവും കാരണം കിണറുകുത്താൻ പോലും സാഹചര്യമില്ലാത്ത പഞ്ചായത്ത് പൂർണ്ണമായും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയെ ആണ്. വെള്ളത്തിന് കൂടുതൽ ആവശ്യമുണ്ടാകുന്ന വേനൽകാലത്ത് മതിയായ കുടിവെള്ളം ലഭ്യമല്ലാതിനാൽ രോഗങ്ങൾ ഉണ്ടാകുകയാണെന്നും കടുത്ത വറുതിയിലാണെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

അതേസമയം, ജലജീവൻപദ്ധതി പ്രകാരം ആറ്റിങ്ങൽ മുതൽ അഞ്ചുതെങ്ങ് വരെ ഒരേ പൈപ്പ്ലൈനാണ്. മറ്റ് പഞ്ചായത്തുകളിൽ വെള്ളമെത്തിയ ശേഷം മാത്രമേ ഡെഡ് എന്റായ അഞ്ചുതെങ്ങിൽ എത്തുകയുള്ളൂ. അതിനാലാണ് വെള്ളമെത്താത്തതെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. വർഷങ്ങളായി ഗ്രാമം നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് അഞ്ചുതെങ്ങ് നിവാസികൾ ആവശ്യപ്പെടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ