KERALA

'ഉപഹാരങ്ങളൊന്നും വേണ്ട, അഗതി മന്ദിരങ്ങള്‍ക്ക് നല്‍കണം'; വിവാഹം ക്ഷണിച്ച് മേയർ ആര്യ രാജേന്ദ്രൻ

ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും ആര്യാ രാജേന്ദ്രനും സെപ്റ്റംബർ നാലിനാണ് വിവാഹിതരാകുന്നത്

വെബ് ഡെസ്ക്

സോഷ്യല്‍മീഡിയയില്‍ വിവാഹ ക്ഷണക്കുറിപ്പ് പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍. ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും ആര്യാ രാജേന്ദ്രനും സെപ്റ്റംബർ നാലിനാണ് വിവാഹിതരാകുന്നത്. തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചാണ് വിവാഹമെന്ന് നേരത്തെ തന്നെ രണ്ടുപേരും അറിയിച്ചിരുന്നു. വിവാഹത്തിന് എല്ലാവരെയും ക്ഷണിച്ചുകൊണ്ടാണ് മേയറുടെ കുറിപ്പ്.

യാതൊരു വിധ ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ അഗതി മന്ദിരങ്ങളിലോ അനാഥാലയങ്ങളിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു. പരമാവധി പേരെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. മാർച്ച് ആറിനായിരുന്നു സച്ചിനും ആര്യയും തമ്മിലുള്ള വിവാഹ നിശ്ചയം. എകെജി സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ ദേവ്. ആര്യ രാജേന്ദ്രന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും . 21-ാം വയസിൽ തിരുവനന്തപുരം മേയർ പദവിയിലെത്തിയ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു.

ആര്യ പങ്കുവെച്ച ക്ഷണക്കത്തിന്റെ പൂർണ രൂപം :

പ്രിയരേ ,

2022 സെപ്റ്റംബർ 4 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. പരമാവധി പേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്.ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്‌ഥിക്കുന്നു.

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം. അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

എല്ലാവരുടെയും സാന്നിധ്യം കൊണ്ട് വിവാഹച്ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്‌ഥിക്കുന്നു. അഭിവാദനങ്ങളോടെ

ആര്യ , സച്ചിൻ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ