KERALA

22 കാറുകള്‍ക്ക് മാത്രം പാര്‍ക്കിങ്; തലസ്ഥാനത്തെ പാർക്കിങ് സമുച്ചയം ദീര്‍ഘവീക്ഷണമില്ലാത്തതെന്ന് ആക്ഷേപം

തമ്പാനൂരിലെ പാര്‍ക്കിങ് കേന്ദ്രം ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങിന് പ്രധാന്യം നല്‍കിയാണ് നിര്‍മിച്ചതെന്നാണ് സ്മാര്‍ട്ട്‌സിറ്റി അധികൃതർ

എ വി ജയശങ്കർ

തിരുവനന്തപുരം തമ്പാനൂരില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ ഒരുക്കിയ അത്യാധുനിക പാര്‍ക്കിങ് കേന്ദ്രം നിര്‍മിച്ചത് ദീര്‍ഘ വീക്ഷണമില്ലാതെയെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ക്കിങ് കേന്ദ്രം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഇതിന്റെ സൗകര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. മള്‍ട്ടിലെവല്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന കെട്ടിടത്തില്‍ ഒരേ സമയം 22 കാറുകള്‍ക്ക് മാത്രമാണ് പാര്‍ക്ക് ചെയ്യാനാവുക എന്നതാണ് പ്രധാന പരാതി.

നിലവില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് ടാര്‍പ്പായ കെട്ടി വാഹനങ്ങള്‍ നിരത്തിയാലും ഇരട്ടി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും എന്നാണ് ഉയരുന്ന വിമർശനം

തമ്പാനൂരില്‍ തന്നെയുള്ള കെഎസ്ആര്‍ടിസി ടെര്‍മിനലിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ഒരേ സമയം 145 കാറുകളും 250 ഓളം ബൈക്കുകളും പാര്‍ക്ക് ചെയ്യാന്‍ സാധിക്കുമ്പോഴാണ് 18 കോടിയോളം മുടക്കി നഗര ഹൃദയത്തില്‍ കോർപറേഷന്റെ 50 സെന്റ് സ്ഥലത്ത് അത്യാധുനിക പാര്‍ക്കിങ് കേന്ദ്രം തുറന്നു നല്‍കുന്നത്. നിലവില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് ടാര്‍പ്പായ കെട്ടി വാഹനങ്ങള്‍ നിരത്തിയാലും ഇരട്ടി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും എന്നാണ് ഉയരുന്ന വിമർശനം.

ആയിര കണക്കിന് കാറുകളെത്തുന്ന തമ്പാനൂരില്‍ 22 കാറുകള്‍ മാത്രം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത് നഗരത്തിലെ തിരക്കിന് പരിഹാരമാകില്ലെന്ന് ചുരുക്കം.

നഗരത്തിലെ റോഡുകളുടെ വശങ്ങളിലെ അശാസ്ത്രീയമായ പാര്‍ക്കിങ്പലപ്പോഴും അരിസ്റ്റോ ജങ്ഷന്‍, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷന് സമീപ പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ പുതിയ പാര്‍ക്കിങ് സമുച്ഛയം കൊണ്ട് സാധ്യമാകില്ലെന്നാണ് വ്യക്തമാക്കുന്നത്. ആയിര കണക്കിന് കാറുകളെത്തുന്ന തമ്പാനൂരില്‍ 22 കാറുകള്‍ മാത്രം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത് നഗരത്തിലെ തിരക്കിന് പരിഹാരമാകില്ലെന്ന് ചുരുക്കം. നിലവില്‍ നഗരത്തില്‍ പലയിടത്തും റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകളില്‍ നിന്ന് വലിയൊരു തുക പാര്‍ക്കിങ് ഫീസ് ഇനത്തിലും കോര്‍പ്പറേഷന്‍ ഈടാക്കുന്നുണ്ട്.

പ്രതിവർഷം ഒട്ടേറെ കാറുകളാണ് നിരത്തുകളിൽ ഇറങ്ങുന്നത്. വരും വർഷങ്ങളിൽ ഇവയുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിൽ എത്രമാത്രം ദീർഘവീക്ഷണത്തോടെയാണ് നഗര ഹൃദയത്തിൽ ഇത്തരത്തിൽ ഒരു പാർക്കിങ്ങ്‌ കേന്ദ്രം ഒരുക്കിയതെന്നതാണ് ചോദ്യം.

ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങിന് പ്രധാന്യം നല്‍കിയാണ് തമ്പാനൂരിലെ പാര്‍ക്കിങ് കേന്ദ്രം നിര്‍മിച്ചതെന്നാണ് സ്മാര്‍ട്ട്‌സിറ്റി അധികൃതരുടെ വാദം

തമ്പാനൂരിലെ പാര്‍ക്കിങ് കേന്ദ്രം ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങിന് പ്രധാന്യം നല്‍കിയാണ് നിര്‍മിച്ചതെന്നാണ് സ്മാര്‍ട്ട്‌സിറ്റി അധികൃതർ ദ ഫോര്‍ത്തിനോട് പറഞ്ഞു. സമീപത്ത് തന്നെ കെഎസ്ആര്‍ടിസിയുടെയും റെയില്‍വെയുടെയും പാര്‍ക്കിങ് കേന്ദ്രത്തില്‍ കൂടുതല്‍ കാറുകൾ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇതിനകം തന്നെയുണ്ട്.

നിലവില്‍ തുറന്ന് നല്‍കിയിരിക്കുന്ന സ്ഥലത്ത് നേരത്തെ 300 ല്‍ അധികം ഇരുചക്ര വാഹനങ്ങളും 12 കാറുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. പുതിയ പാര്‍ക്കിങ് കേന്ദ്രത്തിന്റെ പ്ലാന്‍ വന്ന ഘട്ടത്തില്‍ അത് വിപുലപ്പെടുത്തി 22 കാറുകള്‍ക്കും 400 ബൈക്കും ഉള്‍ക്കെള്ളിക്കാന്‍ സാധിക്കുന്ന തരത്തിലാക്കുകയായിരുന്നു എന്നും സ്മാര്‍ട്ട്‌സിറ്റി അധികൃതർ വ്യക്തമാക്കുന്നു.

കെട്ടിടത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്ന ആരോപണവും ഉയരുന്നുണ്ട്. പരിമിതമായ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മുകളിലേക്ക് കാര്‍ കൊണ്ട് പോകാന്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. റാമ്പിന് വീതി കുറവുള്ളതാണ് പ്രശ്‌നമായി ചൂണ്ടികാണിക്കപ്പെടുന്നത്. അതിനാലാണ് താഴെ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പരമാവധി ശേഷിയായ 22 എണ്ണം അനുവദിക്കുന്നതെന്നും സ്മാർട്ട് സിറ്റി അധികൃതർ വ്യക്തമാക്കുന്നു. എന്നാല്‍ മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഇതിലും പരിമിതമായ സ്ഥലത്ത് മുകള്‍ നിലകളില്‍ കാര്‍ പാര്‍ക്കിങിന് സൗകര്യമുണ്ട്. റാമ്പിന് വീതി കൂട്ടിയാല്‍ കൂടുതല്‍ കാറുകള്‍ മുകള്‍നിലയിലേക്ക് കയറ്റാന്‍ സാധിക്കുമെന്നിരിക്കെ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് അശാസ്ത്രീയമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ