ഇത്തവണത്തെ ഓണം ബംപർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. TJ 750605 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പഴവങ്ങാടിയിൽ ഭഗവതി ഏജന്‍സിയിൽ നിന്ന് അനൂപ് ടിക്കറ്റ് എടുത്തത്.
സാമ്പത്തിക ബാധ്യതകൾ തീർക്കാനും ബുദ്ധിമുട്ടുന്ന ബന്ധുക്കളെ സഹായിക്കാനും തുക ഉപയോഗിക്കുമെന്ന് അനൂപ് പറഞ്ഞു. എല്ലാ വർഷവും ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണ ടിക്കറ്റ് എടുക്കുന്നതിന് കൈയ്യില്‍ ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആദ്യം ടിക്കറ്റ് എടുത്തിരുന്നില്ല. ഭാര്യയുടെ കുടുക്ക പൊട്ടിച്ചാണ് ടിക്കറ്റിനുള്ള പണം എടുത്തത്. അതിനാലാണ് ടിക്കറ്റ് എടുക്കാന്‍ വൈകിയതെന്നും അനൂപ് പറഞ്ഞു. അടുത്ത ആഴ്ച ജോലിക്കായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു അനൂപ്. അനൂപിന്റെ സഹോദരി സുജയ ലോട്ടറി ഏജന്റ് ആണ്.