KERALA

തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച; റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

വെബ് ഡെസ്ക്

തിരുവനന്തപുരത്ത് അഞ്ച് ദിവസം നീണ്ടുനിന്ന കുടിവെള്ള പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥരെ പഴിചാരി ജല അതോറിറ്റി. പ്രശ്‌നം പരിഹരിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും അഞ്ച് ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായി എന്നുമാണ് ജല അതോറിറ്റിയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

പൈപ്പ് അലൈന്‍മെന്റ് മാറ്റുന്ന പ്രവൃത്തി ആസൂത്രണം ചെയ്യുന്നതില്‍ പാളിച്ച സംഭവിച്ചിട്ടുണ്ട്. കൃത്യസമയത്ത് പണി കഴിയാതെ വന്നപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിലും വീഴ്ചയുണ്ടായി. ജലവിതരണം നടത്തണമെന്ന് കോര്‍പറേഷനോട് ആവശ്യപ്പെടാത്തതും ഗുരുതര വീഴ്ചയാണ്. വിഷയത്തില്‍ ജലഅതോറിറ്റിയുടെ വിശദ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയുടെ നേതൃത്വത്തില്‍ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനും വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. അതേസമയം വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലും ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് മനസിലാക്കുന്നത്.

അഞ്ച് ദിവസത്തിനുശേഷം തലസ്ഥാനത്തെ കുടിവെള്ള വിതരണത്തിന് ഏറെക്കുറെ പരിഹാരമായിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്താത്ത അവസ്ഥ നിലനില്‍ക്കുന്നെങ്കിലും കൂടുതല്‍ പ്രദേശങ്ങളിലും ജലവിതരണം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ അറ്റകുറ്റപ്പണിയാണ് അഞ്ച് ദിവസം കുടിവെള്ളം മുടങ്ങുന്ന അവസ്ഥയില്‍ തലസ്ഥാന വാസികളെ എത്തിച്ചത്. രണ്ട് ദിവസമെന്നു പ്രഖ്യാപിച്ച് തുടങ്ങിയ പണി നാല് ദിവസത്തേക്ക് നീണ്ടതോടെ ദുരിതം ഇരട്ടിയായി. കുടിവെള്ളം ലഭിക്കാതായതോടെ . നഗരസഭയ്ക്കുമുന്നിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് അറ്റകുറ്റ പണികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ച് ജലവിതരണം പുനഃസ്ഥാപിച്ചത്.

നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റിസ്ഥാപിക്കേണ്ടി വന്നത്. ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെന്‍ഡ് ഒഴിവാക്കണമെന്ന റെയില്‍വേയുടെ നിബന്ധനയെത്തുടര്‍ന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം ഡിഐ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വന്നത്.

നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാമെന്നായിരുന്നു കരുതിയത്. നിശ്ചയിച്ച സമയത്തിനുള്ളിൽ പണിപൂർത്തിയാക്കി വാൽവ് ഘടിപ്പിക്കുകയും ചെയ്തു, എന്നാൽ വെള്ളം കടത്തിവിട്ടപ്പോൾ പുതുതായി സംഘടിപ്പിച്ച വാൽവിൽ ചോർച്ചയുണ്ടായതാണ് പ്രശ്നം സങ്കീർണമാക്കിയത്. ചോർച്ചയില്ലാതാക്കാൻ വാൽവ് അഴിച്ച് വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു പോംവഴി. അതിനാകട്ടെ പൈപ്പിൽ നിറഞ്ഞ മുഴുവൻ വെള്ളവും ഒഴുക്കിവിടേണ്ടിയിരുന്നു. അങ്ങനെയാണ് പ്രശനം പരിഹരിക്കാൻ ഇത്രയും കാലതാമസമുണ്ടായത്.

The Fourth Malayalam News
Latest Malayalam News
News in Malayalam today
Kerala News in Malayalam today
Malayalam News Live
Today Malayalam News
Malayalam News Online
Latest Malayalam News Today
Malayalam News Channel Live
Malayalam Breaking News
Kerala Breaking News
Kerala Latest News
Malayalam News
മലയാളം വാർത്തകൾ
മലയാളം ന്യൂസ്
മലയാളം വാർത്ത
ഇന്നത്തെ പ്രധാന വാർത്തകൾ
ലേറ്റസ്റ്റ് ന്യൂസ്
ലേറ്റസ്റ്റ് മലയാളം ന്യൂസ്
News in Malayalam
Latest news in Malayalam

സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ നഗരത്തിൽ കുടിവെള്ളം മുടങ്ങുമെന്നായിരുന്നു ജലഅതോറിറ്റി അറിയിച്ചത്. എന്നാൽ പകരം സംവിധാനം ഒരുക്കാത്തതും അറ്റകുറ്റപ്പണി കരുതിയതിനേക്കാളും സമയം നീണ്ടുപോയതും പ്രശ്നങ്ങൾ ഗുരുതരമാക്കി. എട്ടിനും കുടിവെള്ളപ്രശ്നം പരിഹരിക്കാൻ സാധിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.

രണ്ടാമത് വാൽവ് മാറ്റുന്നതിന് പൈപ്പിലെ വെള്ളം നീക്കാൻ മാത്രം ഏഴു മണിക്കൂറോളമെടുത്തു. പ്രവൃത്തി നീണ്ടുപോകുന്നതിന് ഇതാണ് പ്രധാനകാരണമായത്. തുടര്‍ന്ന് പൈപ്പും ബെന്റുകളും സ്ഥാപിച്ചു. വാല്‍വ് മാത്രം സ്ഥാപിക്കേണ്ട ജോലി വരെ പൂര്‍ത്തിയാക്കി. ദ്രൂതഗതിയില്‍ ജോലി തീര്‍ക്കുന്നതിന്റെ ഭാഗമായി ഇരുവശത്തുനിന്നും പൈപ്പ് സ്ഥാപിച്ചു. അതിനിടെ യോജിപ്പിക്കുന്ന സ്ഥലത്ത് അലൈന്‍മെന്റില്‍ മൂന്നു സെന്റിമീറ്റര്‍ വ്യത്യാസം വന്നു. ഇതു പരിഹരിക്കുന്നതിന് മണ്ണു നീക്കം ചെയ്ത് ലെവല്‍ ആക്കുന്നതിനിടെ ചുവടു ഭാഗത്തെ മണ്ണിടിഞ്ഞതോടെ വീണ്ടും പ്രതിസന്ധിയായി. പിന്നീട് ഈ മണ്ണ് നീക്കം ചെയ്ത് വാല്‍വ് ഘടിപ്പിക്കുകയായിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും