KERALA

ബമ്പറടിച്ച ടിക്കറ്റ് വിറ്റത് ഒരു മാസം മുന്‍പ്; ഭാഗ്യശാലി ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ കേരളം, ഒപ്പം വിൽപ്പന നടത്തിയ ഏജൻസിയും

സുല്‍ത്താന്‍ ബത്തേരി എന്‍ജിആര്‍ ലക്കി സെന്‌ററില്‍നിന്ന് ഒരു മാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്ന് ഏജൻസി ഉടമ നാഗരാജ് പറയുന്നു

വെബ് ഡെസ്ക്

തിരുവോണ ബമ്പര്‍ നറുക്കെടുപ്പ് കഴിഞ്ഞു, വയനാട് ജില്ലയിലെ പനമരത്തെ എസ് ജെ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇനി ആ ഭാഗ്യശാലി ആരെന്നുള്ള ആകാംക്ഷ. മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങള്‍വച്ച് ഭാഗ്യശാലി മറനീക്കി പുറത്തുവരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എസ് ജെ ലോട്ടറി ഏജന്‍സി സുല്‍ത്താന്‍ ബത്തേരിയിലെ നാഗരാജിന്റെ ഉടമസ്ഥതയിലുള്ള എന്‍ജിആര്‍ ലക്കി സെന്‌ററിനു കൈമാറിയ ടിക്കറ്റുകളിലൊന്നാണ് ഒന്നാം സമ്മാനാർഹമായ ടിജി 434222 നമ്പർ ടിക്കറ്റ്. എന്‍ജിആര്‍ ലക്കി സെന്‌ററില്‍നിന്ന് ഒരു മാസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്ന് നാഗരാജ് പറയുന്നു.

കര്‍ണാടക സ്വദേശിയായ നാഗരാജും സഹോദരന്‍ മഞ്ജുരാജും അഞ്ച് വര്‍ഷം മുമ്പാണ് ബത്തേരിയില്‍ ലോട്ടറിക്കട ആരംഭിക്കുന്നത്. ഏഴ് മാസം മുമ്പ് 75 ലക്ഷത്തിന്‌റെ സമ്മാനം ഈ ഏജന്‍സിവഴി വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.

നാഗരാജും മഞ്ജുരാജും 15 വര്‍ഷം മുൻപാണ് കേരളത്തിലെത്തുന്നത്. പത്ത് വര്‍ഷം പല കടകളില്‍ ലോട്ടറി എടുത്തുകൊടുക്കാന്‍ നിന്നിരുന്നു. ശേഷമാണ് സ്വന്തമായി ലോട്ടറിക്കട തുടങ്ങിയത്. തിരുവോണം ബമ്പര്‍ വില്‍ക്കാന്‍ കഴിഞ്ഞതിന്‌റെ സന്തോഷവും ഇരുവരും പ്രകടിപ്പിക്കുന്നു.

ഏജന്റ് കമ്മിഷനും നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അർഹനായ ഭാഗ്യവാണ് ലഭിക്കുക. ഇതിൽനിന്ന് ആദായ നികുതി കൂടി അടയ്ക്കേണ്ടി വരുന്നതോടെ അന്തിമ സമ്മാനത്തുക 12.75 കോടി രൂപയായി കുറയും. ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടരക്കോടിയാണ് കമ്മിഷനായി ലഭിക്കുക. വിറ്റുപോകുന്ന ഓരോ ടിക്കറ്റിനും ഏജന്റിന് 96 രൂപ വീതവും വിൽപ്പന കമ്മിഷനായും ലഭിക്കും.

ഒന്നാം സമ്മാനത്തിന് അര്‍ഹമായ അതേ നമ്പറിലുള്ള ടിഎ, ടിബി, ടിസി, ടിഡി, ടിഇ, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ സീരിസിലുള്ള ടിക്കറ്റുകള്‍ക്ക് സമാശ്വാസത്തുകയായ അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ 20 പേര്‍ക്കു ലഭിക്കും. ടിഡി 281025, ടിജെ 123040, ടിജെ 201260, ടിബി 749816, ടിഎച്ച് 111240, ടിഎച്ച് 612456, ടിഎച്ച് 378331, ടിഇ 349095, ടിഡി 519261, ടിഎച്ച് 714520, ടികെ 124175, ടിജെ 317658, ടിഎ 507676, ടിഎച്ച് 346533, ടിഇ 488812, ടിജെ 432135, ടിഇ 815670, ടിബി 220261, ടിജെ 676984, ടിഇ 340072 എന്നിവയാണ് സമ്മാനാര്‍ഹമായ നമ്പറുകള്‍.

ലീഡ് പിടിച്ച് രാഹുല്‍; യുഡിഎഫ് ക്യാംപില്‍ ആവേശം | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി, മഹാരാഷ്ട്രയില്‍ വ്യക്തമായ മുന്നേറ്റം തുടര്‍ന്ന് എന്‍ഡിഎ | Maharashtra Jharkhand Election Results Live

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്

മഹായുതിയെയും എംവിഎയും വെട്ടിലാക്കിയ തര്‍ക്കം; ആരായിരിക്കും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി?

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്