മർദനമേറ്റ മുരളീധരൻ  
KERALA

ഹൃദ്രോഗിയുടെ നെഞ്ചില്‍ ഡിവൈഎസ്‍പി ബൂട്ടിട്ട് ചവിട്ടിയെന്ന് ആരോപണം; പരാതിക്കാരന്‍ ആശുപത്രിയില്‍

വെബ് ഡെസ്ക്

സ്റ്റേഷനില്‍ പരാതി പറയാനെത്തിയ ഹൃദ്രോഗിയെ ഡി വൈ എസ് പി ബൂട്ടിട്ട് ചവിട്ടിയെന്ന് ആരോപണം. ഇടുക്കി മലങ്കര സ്വദേശി മുരളീധരനാണ് തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. മുരളീധരനെ വയര്‍ലെസ് കൊണ്ട് എറിഞ്ഞുവെന്നും കരണത്തടിച്ചെന്നും നെഞ്ചില്‍ ചവിട്ടിയെന്നുമാണ് പരാതി.

രണ്ട് അറ്റാക്കും ഒരു ബൈപ്പാസ് സര്‍ജറിയും കഴിഞ്ഞ വ്യക്തിയാണ് താനെന്ന് മുരളീധരന്‍

മുരളീധരനെതിരായ പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോഴായിരുന്നു മര്‍ദനം. രണ്ട് അറ്റാക്കും ഒരു ബൈപ്പാസ് സര്‍ജറിയും കഴിഞ്ഞ വ്യക്തിയാണ് താനെന്ന് മുരളീധരന്‍ വ്യക്തമാക്കി. മുരളീധരനെ മര്‍ദിക്കുന്നത് താന്‍ കണ്ടുവെന്ന് ഒപ്പമുണ്ടായിരുന്ന സന്തോഷ് പറയുന്നു.

വാട്സ്ആപ്പ് ഗ്രൂപ്പില്‍ എസ്എന്‍ഡിപി യൂണിയനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചു എന്നാണ് മുരളീധരനെതിരെയുള്ള പരാതി .ഈ വിഷയത്തില്‍ ചോദ്യം ചെയ്യാനാണ് മുരളീധരനടക്കം നാലു പേര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.

മുരളീധരന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. മൈക്ക് സെറ്റ് ഘടിപ്പിച്ച വകയില്‍ ഒന്നര ലക്ഷം രൂപ എസ് എന്‍ ഡി പിയില്‍ നിന്ന് കിട്ടാനുണ്ടെന്നും അതിനു വേണ്ടി താന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?