കിഫ്ബിയുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമ്പോള്‍ ഒന്നിച്ച് പ്രതിരോധിക്കാന്‍ ഭരണ പക്ഷം. ഇഡി നടപടികളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇടതുമുന്നണി എംഎല്‍എമാർ.
കിഫ്ബിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മുന്‍ ധന മന്ത്രി തോമസ് ഐസക് ഇതിനോടകം ഹൈക്കോടതിയെ സമീപിച്ച് കഴിഞ്ഞു. ഇഡി തനിക്കയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും തുടര്‍ നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് തോമസ് ഐസക് ഹൈക്കോടതിയിലെത്തിയത്. ഇഡിയുടെ രണ്ട് നോട്ടീസുകളിലും താന്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഐസക് ആരോപിക്കുന്നു.
കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ്. കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല. കിഫ്ബിയും താനും ചെയ്ത കുറ്റമെന്താണെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കിഫ്ബിയെ തകര്‍ക്കാനും വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനുമാണ് ഇഡി ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍
കിഫ്ബിയിലെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനെതിരെ ഭരണപക്ഷ എംഎല്‍എമാരും ഹൈക്കോടതിയെ സമീപിച്ചു. കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം മുകേഷ്, ഐബി സതീഷ് എന്നിവരാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
ഇഡി അനാവശ്യ ഇടപെടലാണ് നടത്തുന്നതെന്ന് എംഎല്‍എമാര്‍ പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു. കിഫ്ബിയെ തകര്‍ക്കാനും വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനുമാണ് ഇഡി ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. എംഎല്‍എമാരുടെ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഹര്‍ജി നാളെ പരിഗണിക്കും.
കിഫ്ബി കേസില്‍ തോമസ് ഐസക് നാളെ ഇഡിക്ക് മുന്‍പാകെ ഹാജരാകില്ല. എന്തിന് ഹാജരാകണം എന്ന കാര്യത്തില്‍ വ്യക്തത തേടി തോമസ് ഐസക് ഇഡിക്ക് കത്തയച്ചു.
അതേസമയം, കിഫ്ബി കേസില്‍ തോമസ് ഐസക് നാളെ ഇഡിക്ക് മുന്‍പാകെ ഹാജരാകില്ല. എന്തിന് ഹാജരാകണം എന്ന കാര്യത്തില്‍ വ്യക്തത തേടി തോമസ് ഐസക് ഇഡിക്ക് കത്തയച്ചു. ഇഡിക്ക് മുന്‍പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തോമസ് ഐസക്കിന് നിയമോപദേശം കിട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്‍കിയിരുന്നത്. ഇത് രണ്ടാം തവണയാണ് ഇഡി തോമസ് ഐസക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.