KERALA

തൃശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം; രോഗി ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു

വെബ് ഡെസ്ക്

തൃശൂർ കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരുക്ക്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ചൊവ്വന്നൂർ എസ്ബിഐ ബാങ്കിന് സമീപമാണ് സംഭവം. രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ആംബുലൻസ്‌ ഡ്രൈവർ അടക്കം ആറുപേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്‌. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ