KERALA

ദ ഫോർത്ത് കപ്പ് സമ്മാനിക്കാൻ വനിതാ സഭാധ്യക്ഷർ; റഫറി ആയി എബിൻ റോസ്, കമന്ററിയുമായി ഷൈജു ദാമോദരൻ

വെബ് ഡെസ്ക്

ഇന്ന് വൈകിട്ട് സ്പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യുന്ന ദ ഫോർത്ത് കപ്പ് ഫുട്ബോൾ മത്സരത്തിലെ ജേതാക്കൾക്ക് സമ്മാനം നൽകാനെത്തുന്നത് നിയമസഭാ അധ്യക്ഷ പാനലിലെ വനിതാ അംഗങ്ങൾ. ഈ സമ്മേളനത്തിലെ അധ്യക്ഷ പാനലിൽ മൂന്ന് വനിതകളെയാണ് സഭ തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെയും അസാന്നിധ്യത്തിൽ സഭ നയിക്കുന്നത് ഈ വനിതകളാണ്.

വൈകിട്ട് 6.30ന് കവടിയാർ ടർഫിൽ നടക്കുന്ന മത്സരത്തിലെ ജേതാക്കൾക്കും, രണ്ടാം സ്ഥാനക്കാർക്കും പ്ലെയർ ഓഫ് ദ മാച്ചിനുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് അധ്യക്ഷ പാനൽ അംഗങ്ങളായ കായംകുളം എം എൽ എ യു പ്രതിഭ, വൈക്കം എം എൽ എ സി കെ ആശ, വടകര എം എൽ എ കെ കെ രമ എന്നിവരാണ്. ദ ഫോര്‍ത്ത് കപ്പ് ഉയര്‍ത്തുന്ന ടീമിന്‍റെ പേരില്‍ രണ്ട് ലക്ഷം രൂപയും റണ്ണറപ്പിന്‍റെ പേരില്‍‌ അമ്പതിനായിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദ ഫോര്‍ത്ത് നല്‍കും

അർജന്റീന, ബ്രസീൽ ടീമുകളായാണ് എം എൽ എമാർ കളത്തിൽ ഇറങ്ങുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബ്രസില്‍ ടീമിനെ നയിക്കുമ്പോള്‍ മന്ത്രി എം ബി രാജേഷാണ് അര്‍ജന്‍റീനയുടെ ക്യാപ്റ്റന്‍. 

മന്ത്രി വി ശിവൻകുട്ടിയും എം എൽ എമാരായ ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, കെ വി സുമേഷ്, പി വി ശ്രീനിജന്‍, ടി സിദ്ദീഖ്, എച്ച് സലാം, റോജി എം ജോണ്‍, ടി വി ഇബ്രാഹിം, എല്‍ദോസ് കുന്നപ്പിള്ളില്‍, പി പി സുമോദ്, സച്ചിന്‍ദേവ്, എം വിജിന്‍, കോവൂര്‍ കുഞ്ഞുമോന്‍, മാത്യു കുഴല്‍നാടന്‍, എ രാജ, നജീബ് കാന്തപുരം, കെ പ്രേംകുമാര്‍, എ കെ എം അഷ്റഫ്, കെ ബാബു, അരുണ്‍കുമാര്‍ എന്നീ എംഎല്‍എമാരാണ് മറ്റ് താരങ്ങള്‍.

ദ ഫോര്‍ത്തിന്‍റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും  6.30 മുതൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. കമന്‍ററി ബോക്സിൽ ആവേശം പകരാൻ ജനപ്രിയ കമന്റേറ്റർ ഷൈജു ദാമോദരനുണ്ടാവും. മുൻ കേരള താരം എബിൻ റോസ് ആണ് റഫറി. 

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍