തനിക്ക് ലഭിച്ച റെക്കോർഡുകളുമായി എമിൽ യോഹാൻ ഷിനു  
KERALA

ആറ് വയസ്സില്‍ മൂന്ന് റെക്കോര്‍ഡുകള്‍; ലെഗോ ബ്രിക്ക് മോഡല്‍സിലൂടെ ചരിത്രം കുറിച്ച് എമില്‍ എന്ന മിടുക്കന്‍

വെബ് ഡെസ്ക്

ആറ് വയസ്സുള്ള ഒരു കുട്ടി തന്റെ കളിപ്പാട്ടങ്ങള്‍ കൊണ്ട് എന്തൊക്കെ ചെയ്യും. ചിലപ്പോള്‍ അത് കൊണ്ട് കളിക്കും. ചിലപ്പോള്‍ കളിപ്പാട്ടങ്ങളൊക്കെ തല്ലിപ്പൊട്ടിക്കും. എന്നാല്‍ തന്റെ കളിപ്പാട്ടങ്ങള്‍ വെച്ച് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരിക്കുകയാണ് എമില്‍ യോഹാൻ ഷിനു എന്ന കൊച്ചു മിടുക്കന്‍.

പലതരത്തില്‍ ഉള്ള കാര്‍, ജീപ്പ്, ആപ്പിള്‍, സ്വാന്‍, റോബോട്ട്, ബില്‍ഡിങ്സ്, കാര്‍ട്ടൂണ്‍ മോഡല്‍സ്, തുടങ്ങിയ ഇരുപത്തിയേഴു മോഡലുകളാണ് ആണ് എമില്‍ ഈ ചെറിയ സമയത്തിനുള്ളില്‍ ഉണ്ടാക്കിയത്

ഒന്‍പത് മിനിറ്റും 49 സെക്കന്റും കൊണ്ട് 27 ലെഗോ ബ്രിക്ക് മോഡലുകള്‍ ഉണ്ടാക്കിയാണ് എമിൽ എന്ന ആറ് വയസ്സുകാരന്‍ ലോക റെക്കോര്‍ഡും, ഏഷ്യ-ഇന്ത്യന്‍ റെക്കോഡുകളും സ്വന്തമാക്കിയത്. പലതരത്തില്‍ ഉള്ള കാര്‍, ജീപ്പ്, ആപ്പിള്‍, സ്വാന്‍, റോബോട്ട്, ബില്‍ഡിങ്സ്, കാര്‍ട്ടൂണ്‍ മോഡല്‍സ്, തുടങ്ങിയ ഇരുപത്തിയേഴു മോഡലുകളാണ് ആണ് എമില്‍ ഈ ചെറിയ സമയത്തിനുള്ളില്‍ ഉണ്ടാക്കിയത്.

ഈ നേട്ടം കൂടാതെ അഞ്ചു മിനുറ്റില്‍ പതിമൂന്നു ലെഗോ മോഡല്‍സ് ഉണ്ടാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും എമില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഗേറ്റ്‌സ്‌ഹെഡ്, ന്യൂകാസിലിലെ ബ്രൈറ്റണ്‍ അവന്യൂ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആണ് എമില്‍. കോന്നി നെടുംങ്ങോട്ട് വില്ലയില്‍ സയന്റിസ്റ്റ് ഷിനു യോഹന്നാന്റേയും സ്‌നേഹ സാമിന്റേയും മകനാണ്. എമിലി ആന്‍ ഷിനു സഹോദരി ആണ്.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി