KERALA

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ റവന്യൂ ഇൻസ്‌പെക്ടർ പിടിയിൽ

വെബ് ഡെസ്ക്

കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ നാദിർഷ വിജിലൻസ് പിടിയിൽ. കണിമംഗലം സ്വദേശിയിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കോർപ്പറേഷൻ കണിമംഗലം മേഖല ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ റവന്യൂ ഇൻസ്‌പെക്ടറായ നാദിർഷ സ്ഥലം പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2000 രൂപ നൽകണമെന്ന് നാദിർഷ ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ പനമുക്ക് കൗൺസിലർ രാഹുലിനെ വിവരം അറിയിക്കുകയായിരുന്നു.

റവന്യൂ ഇൻസ്‌പെക്ടർ ആവശ്യപ്പെട്ട 2000 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരൻ കൗൺസിലർ രാഹുലിന്റെ നിർദേശാനുസരണം വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഫിനോൾഫ്തലിൻ പുരട്ടി വിജിലൻസ് നൽകിയ നോട്ടാണ് പരാതിക്കാരൻ നാദിർഷയ്ക്ക് നൽകിയത്. പണം നാദിർഷ സ്വീകരിക്കുന്ന സമയം ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?