KERALA

തൃശൂർ പൂരം: ആള്‍ക്കൂട്ടവും ആനയും തമ്മിലുള്ള ദൂരപരിധി ആറ് മീറ്ററാക്കാന്‍ ഹൈക്കോടതി നിർദേശം

തെച്ചിക്കോട്ട് രാമചന്ദ്രന്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഒരു ജീവന്‍ പോലും നഷ്ടപ്പെടാനാകില്ലെന്നും ഹൈക്കോടതി

നിയമകാര്യ ലേഖിക

തൃശൂർ പൂരത്തിന് ആനകളും ആളുകളും തമ്മിലുള്ള ദൂരപരിധി ആറ് മീറ്ററാക്കാൻ ഹൈക്കോടതി നിർദേശം. ആനകൾ നിൽക്കുന്നിടത്തുനിന്ന് ആറ് മീറ്ററിനുള്ളിൽ തീവെട്ടി പാടില്ല. തീവെട്ടി ആചാരത്തിന്റെ ഭാഗമല്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ കുത്തുവിളക്കിന് അനുമതി നൽകി. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിയോഗിച്ചു.

ത്യശൂർ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകലപരിധി 50 മീറ്റര്‍ എന്നതിൽ സര്‍ക്കുലര്‍ വഴി ഇളവ് വരുത്തിയെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പുതിയ ഉത്തരവെന്ന് സര്‍ക്കാർ വ്യക്തമാക്കി. പത്ത് മീറ്ററെങ്കിലും അകലം അനിവാര്യമെന്നാണ് അമികസ് ക്യൂറി റിപ്പോർട്ട്. തീവെട്ടിയും ആനയും തമ്മില്‍ അഞ്ച് മീറ്റര്‍ അകലം വേണമെന്നും അമികസ് ക്യൂറി അറിയിച്ചിരുന്നു.

പൊതുജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ഹൈക്കോടതി പറഞ്ഞു. പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. കുടമാറ്റം പോലുള്ള ചടങ്ങിന് ദൂരപരിധി പ്രശ്നമാകുമെന്നും വ്യക്തമാക്കി. ആവശ്യമില്ലാതെ ആളുകള്‍ പരിധിയിലേക്ക് കടന്നുകയറും. പൊതുജനത്തെ പോലീസ് നിയന്ത്രിക്കണമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.

തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. തെച്ചിക്കോട്ട് രാമചന്ദ്രന്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഒരു ജീവന്‍ പോലും നഷ്ടപ്പെടാനാകില്ല. തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കണം. സാക്ഷ്യപത്രങ്ങള്‍ വിശ്വസിക്കാമെന്ന ഉറപ്പുനല്‍കണമെന്നും കോടതി നിർദേശിച്ചു. രേഖകള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം