KERALA

ബഫർ സോൺ സർവേ: പരാതി നൽകാനുള്ള സമയം നീട്ടി നൽകാനാകില്ലെന്ന് വനം മന്ത്രി

പരാതി നൽകുന്ന തീയതി മാത്രമാണ് അവസാനിച്ചതെന്നും പരിശോധന അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രി

വെബ് ഡെസ്ക്

ബഫർ സോൺ സർവേയിൽ പരാതികൾ നൽകാനുള്ള സമയം നീട്ടി നൽകാനാകില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പരാതികൾ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ബഫർ സോൺ വിഷയത്തിലുള്ള ഹർജി ഈ മാസം 11ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സമയം നീട്ടി നൽകുന്നത് നിയമപോരാട്ടത്തിന് തടസ്സമാകുമെന്നും വനം മന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണ്. പരാതി നൽകുന്ന തീയതി മാത്രമാണ് അവസാനിച്ചതെന്നും പരിശോധന അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അവശേഷിക്കുന്ന പരാതികൾ പരിശോധിക്കാനുള്ള സമയപരിധി ഇതുവരെ നിശ്ചയിട്ടില്ല. അത് വിദഗ്ധ സമിതി യോഗം കൂടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്താനാണ് നിർദേശം നൽകിയിരുന്നത്. അതുപ്രകാരം, 24,528 പരാതികൾ പരിശോധിക്കുകയും തീർപ്പ് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി 28,494 പരാതികൾ കൂടി പരിശോധിക്കാൻ ബാക്കിയുണ്ട്.

കേന്ദ്രത്തിന്‍റെ ഹർജിയില്‍ സർക്കാർ കക്ഷി ചേരാനും ചർച്ച ചെയ്ത തീരുമാനിച്ചിട്ടുണ്ട്
വനം മന്ത്രി

സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ ഹർജി പരിഗണിക്കുന്നതിനാല്‍ പരിശോധനാ കാലാവധിയും അനന്തമായി നീട്ടികൊണ്ട് പോകില്ലെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു. ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ വിഷയങ്ങളെല്ലാം പരിഗണിച്ച് ഒരു സമയപരിധി തീരുമാനിക്കും. അതിന്റെ മുഴുവൻ ചുമതലയും സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്കാണ്. ഒരാഴ്ച കൊണ്ട് തീർക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും വനം മന്ത്രി പറഞ്ഞു.

11ന് സുപ്രീംകോടതി പരിഗണിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ഹർജി ആയത് കൊണ്ട് തന്നെ കേരളത്തിന് പ്രത്യേകിച്ച് റോളില്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്നത് കൊണ്ട് തന്നെ കേന്ദ്രത്തിനൊപ്പം സർക്കാർ കക്ഷി ചേരാനും ചർച്ച ചെയ്ത തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപഗ്രഹ സർവെയ്ക്ക് പുറമെ 80,000ത്തിലധികം പുതിയ നിർമിതികളുണ്ടെന്നാണ് പരിശോധനകളിൽ കണ്ടെത്തിയത്

സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖലകളിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ 80,000ത്തിലധികം പുതിയ നിർമിതികൾ ഉള്ളതായാണ് കണ്ടെത്തിയത്. ഉപഗ്രഹ സർവേ കണക്കുകൾക്ക് പുറമെയുള്ളവയാണിത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ