കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്റെ സമയം പുനഃക്രമീകരിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുളള സ്റ്റേഷനുകളിലെ സമയങ്ങളിലാണ് മാറ്റമുണ്ടായിരിക്കുന്നത്. ഈ മാസം 19-ാം തിയതി മുതൽ പുതുക്കിയ സമയം പ്രാബല്യത്തിൽ വരും. പുതുക്കിയ സമയപ്രകാരം തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം സ്റ്റേഷനുകളിൽ ട്രെയിൻ നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും വൈകിയായിരിക്കും എത്തുക.
പുതുക്കിയ സമയക്രമപ്രകാരം, കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തേക്ക് പോകുന്ന സര്‍വീസ് തൃശൂരിൽ വൈകിട്ട് 6.10നാണ് എത്തുക. എറണാകുളം നോർത്തിൽ 7.17നും കോട്ടയത്ത് 8.10നും കൊല്ലത്ത് 9.30നും തിരുവനന്തപുരത്ത് 10.35നുമാണ് ട്രെയിൻ എത്തുക. അതേസമയം, തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലത്ത് 6.08നായിരിക്കും എത്തുക.തുടർന്ന്, കോട്ടയത്ത് 7.24നും എറണാകുളം നോർത്തിൽ 8.25നും തൃശൂരിൽ 9.30നും ആയിരിക്കും എത്തുക.
നേരത്തെ, രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍ഗോഡ് എത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരുന്നത്. എന്നാൽ, കൊല്ലത്ത്, 6.07നും കോട്ടയത്ത് 7.25നും എറണാകുളത്ത് 8.17നും എത്തുന്ന ട്രെയിൻ തൃശൂരിൽ 9.22നാണ് എത്തിയിരുന്നത്.തിരിച്ച് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ തൃശൂരിൽ 6.03നും എറണാകുളത്ത് 7.05നും കോട്ടയത്ത് 8 മണിക്കും കൊല്ലത്ത് 9.18നും ആണ് എത്തിയിരുന്നത്.
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് വന്ദേഭാരതിന്റെ സ്‌റ്റോപ്പുകള്‍. എട്ട് മണിക്കൂര്‍ 5 മിനിറ്റാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. വ്യാഴാഴ്ച സർവീസില്ല.