ലഹരിക്കെതിരായ സര്‍ക്കാരിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും മനുഷ്യ ചങ്ങലയും തീര്‍ക്കും. കേരളപ്പിറവി ദിനമായ ഇന്ന് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുക.
സംസ്ഥാനമെങ്ങും വാര്‍ഡുകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുക. സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിന്‍.കായിക താരങ്ങളും, ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രചാരണ പരിപാടിയുടെ ഭാഗമാകും.
ലഹരി മാഫിയ നോട്ടമിട്ട 250 പ്രശ്‌ന സാധ്യതാ സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തത് ഈ അടുത്ത കാലത്താണ്
അധ്യാപകരും വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും അടക്കം എല്ലാവരുടെയും സാന്നിധ്യം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ലഹരി മാഫിയ നോട്ടമിട്ട 250 പ്രശ്‌ന സാധ്യതാ സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തത് ഈ അടുത്ത കാലത്താണ്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമായിരിക്കും മനുഷ്യചങ്ങല തീര്‍ക്കുക. തിരുവനന്തപുരത്ത് മാത്രം കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരക്കും. പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിക്കുകയും കുഴിച്ചിടുകയും ചെയ്യും. തുടര്‍ന്ന് എല്ലാവരും ലഹരിക്കെതിരായി പ്രതിജ്ഞയെടുക്കും.