സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് മാത്രം വിരമിക്കുന്നത് പതിനായിരത്തിലധികം ആളുകളാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇതിനോടടുത്ത ജീവനക്കാര്‍ വേറെയും ഇന്ന് വിരമിക്കുന്നുണ്ട്. എല്ലാവര്‍ഷവും മെയ് 31-ന് ഇത്രയധികംപേര്‍ ഒരുമിച്ച് വിരമിക്കുന്നതിന് എന്തുകൊണ്ടായിരിക്കും ?
ഒരു ദിവസമായിരിക്കുമോ ഇവരെല്ലാം ജനിച്ചത് ? അതോ കൂട്ടവിരമിക്കലിന് പിന്നില്‍ വേറെന്തെങ്കിലും കാരണമുണ്ടോ ? രസകരമായ ആ ഉത്തരം ഇന്ന് വിരമിക്കുന്ന ജീവനക്കാര്‍ തന്നെ പറയും.
ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ വിരമിക്കല്‍. ഇവര്‍ക്ക് ഏകദേശം 1500 കോടി രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ടി വരും. ഇത് മുന്‍കൂട്ടി കണ്ട് 2000 കോടി രൂപ കടമെടുക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന ധനവകുപ്പ്.