തിരുവനന്തപുരം പാളയം മാർക്കറ്റിൽ സ്ത്രീകൾക്ക് ശുചിമുറികൾ അടക്കം അടിസ്ഥാന സൗകര്യമില്ലെന്ന് ദ ഫോർത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പ്രശ്നത്തിൽ നടപടിയുമായി പാളയം വാർഡ് കൗൺസിലർ രാജൻ രംഗത്തെത്തി. പാളയം മാർക്കറ്റിനോട് ചേർന്നുള്ള ശുചിമുറികൾ വരും ദിവസങ്ങളിൽ അറ്റകുറ്റ പണികൾ ചെയ്ത് എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ മാറ്റും. മാർക്കറ്റിനുള്ളിൽ സ്ത്രീകൾക്ക് ശുചിമുറി സൗകര്യം ഒരുക്കുമെന്നും അദ്ദേഹം ദ ഫോർത്തിനോട് പ്രതികരിച്ചു.