KERALA

ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി

വെബ് ഡെസ്ക്

കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും, കിന്റര്‍ ഡാര്‍ഡന്‍, ഡേ കെയര്‍ സെന്‍ററുകള്‍ എന്നിവയ്ക്കാണ് അവധി ബാധകം. അതേസമയം, മുന്‍കൂട്ടി തീരുമാനിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.

തീപിടുത്തമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം നിലനിൽക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് തീരുമാനം. വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

ജില്ലാ കളക്ടറുടെ അറിയിപ്പ്

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും 06-03-2023 (തിങ്കൾ) അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

അതേസമയം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നഗരത്തില്‍ വ്യാപിച്ച പുക പടലങ്ങള്‍ക്ക് കുറവുണ്ടെങ്കിലും കനത്ത മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. പൊതുജനങ്ങള്‍ പ്രഭാത നടത്തം ഉള്‍പ്പെടെ ഒഴിവാക്കണം എന്നും വീടുകളില്‍ കഴിയണമെന്നും ഇന്നലെ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. അന്തരീക്ഷത്തിലെ വിഷസാന്നിധ്യം കുറയ്ക്കാന്‍ ബ്രഹ്‌മപുരത്ത് ഓക്സിജന്‍ കിയോക്സ് തുറക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. നിലവില്‍ കൊച്ചി നഗരത്തിലെ പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം ഭാഗങ്ങളില്‍ പുക നിറഞ്ഞ സാഹചര്യമാണ്.

ഉരുകുന്ന പ്ലാസ്റ്റിക്ക് മാലിന്യം താഴ്ചയില്‍ തീപടര്‍ത്തുന്നതാണ് പ്രതിരോധ നടപടികള്‍ക്ക് വെല്ലുവിളിയാകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫയര്‍ഫോഴ്സിന്റെ എട്ട് യൂണിറ്റെത്തി കഴിഞ്ഞ ദിവസവും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഹെലികോപ്റ്ററില്‍ വെള്ളം എത്തിച്ചും തീയണയ്ക്കാന്‍ ശ്രമിച്ചിരുന്നു. കടമ്പ്രയാറില്‍ വലിയ മോട്ടോറുകള്‍ സ്ഥാപിച്ച് വെള്ളം എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പിന്‍വശത്തായി 110 ഏക്കറിലാണ് മാലിന്യപ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്.

അതേസമയം, ബ്രഹ്‌മപുരത്തെ തീപ്പിടിത്തം നിയന്ത്രിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും, വിവിധ കേന്ദ്ര ഏജന്‍സികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍.

ശ്വാസതടസ്സമുള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ പാലിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ആശുപത്രികളോട് സജ്ജമായിരിക്കാന്‍ നിര്‍ദേശിക്കാനും യോഗത്തില്‍ ധാരണയായി. തീപൂര്‍ണമായും അണയ്ക്കാനുള്ള നടപടികള്‍ക്ക് ഒപ്പം ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി