KERALA

സ്ത്രീസംവരണ തസ്തികയില്‍ ട്രാന്‍സ് വുമണിന് അപേക്ഷിക്കാമോ? പിഎസ്‌സിയെ കുരുക്കി അനീറാ കബീറിന്റെ നിയമ പോരാട്ടം

ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹത്തിന് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ് ആക്ടിവിസ്റ്റ് കൂടിയായ അനീറ കബീര്‍

ഷബ്ന സിയാദ്

സമൂഹത്തോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഒരേ സമയം പോരാടേണ്ട അവസ്ഥയാണ് അനീറയെ പോലുള്ളവർക്ക്. 2019 ലെ ട്രാന്‍സ്‌ ജെന്‍ഡർ പേഴ്‌സസൺസ് പ്രൊട്ടക്ഷന്‍ ആൻഡ് റൈറ്റ്സ് ആക്ട് നിലവില്‍ വന്നിട്ടും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതാണ് തന്റെ അനുഭവമെന്ന് അനീറ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. ട്രാൻസ് ജെന്ർറേഴ്സിന്റെ സംവരണം സംബന്ധിച്ച് സുപ്രിം കോടതി വിധി ഇതുവരെയും സംസ്ഥാന സർക്കാർ നടപാക്കിയിട്ടില്ല. സർക്കാർ തസ്തികയിൽ പ്രത്യേക സംവരണം ഏർപെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപ്പായില്ലെന്നും അനീറ പറയുന്നു.

ട്രാന്‍സ് വനിതയായി ജീവിക്കാനാകുന്നില്ലെന്ന് കാണിച്ച് ദയാവധത്തിന് അപേക്ഷ നല്‍കിയ ഒറ്റപ്പാലം സ്വദേശി അനീറാ കബീറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലിനെത്തുടര്‍ന്ന് സോഷ്യോളജി ജൂനിയര്‍ തസ്തികയില്‍ താല്‍ക്കാലിക അധ്യാപികയായിരുന്ന അവരെ ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നു.

സ്ത്രീകള്‍ക്ക് മാത്രം സംവരണം ചെയ്തിട്ടുള്ള തസ്തികയിലേക്ക് അപേക്ഷകയെ അനുവദിക്കാനാവില്ലെന്ന് പി എസ് സി

ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാണിച്ച് ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ തേടി ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചതോടെയാണ് അനീറയുടെ ദുരിതം നേരത്തെ പുറത്തറിഞ്ഞത്. രണ്ട് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും എംഎഡുമുള്ള അനീറ സര്‍ക്കാര്‍ ജോലിക്കുള്ള ശ്രമത്തിനിടെയാണ് അടുത്ത പോരാട്ടം തുടങ്ങുന്നത്.

ഹോമിയോപ്പതി മെഡിക്കല്‍ കോളജിലെ വനിതാ ഹൗസ് കീപ്പര്‍ തസ്‌കികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചപ്പോള്‍ അനീറയും അപേക്ഷിച്ചു. 2022 ഡിസംബർ 31 നാണ് പി എസ് സി വിജ്ഞാപനം ഇറക്കിയത്. വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നായിരുന്നു വിജ്ഞാപനം. വനിതാ ഹോസ്റ്റലില്‍ താമസിച്ച് ചെയ്യേണ്ട ജോലിയാണെന്നും വിജ്ഞാപനത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു. ഹര്‍ജിക്കാരി ഓൺലൈനായാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ട്രാന്‍സ് വുമൺ എന്ന കാറ്റഗറി ഇല്ലാത്തതിനാല്‍ അപേക്ഷ സ്വീകരിച്ചില്ല.

ആണായിരുന്ന ഹര്‍ജിക്കാരി പിന്നീട് ശസ്ത്രക്രിയയിലൂടെ പെണ്ണായെന്നാണ് പറയപെടുന്നു. സര്‍ട്ടിഫിക്കറ്റില്‍ അത് ക്യത്യമായി വ്യക്താക്കിയിട്ടില്ലെന്നി പി എസ് സി

2019 ലെ ട്രാന്‍സ് ജെൻഡേഴ്സിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമമനുസരിച്ച് ഇത്തരം വിവേചനങ്ങള്‍ പാടില്ലെന്ന് ചൂണ്ടികാട്ടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നേരിട്ടെത്തി ഹര്‍ജിക്കാരിയോട് പി എസി സിയില്‍ അപേക്ഷ സമർപ്പിക്കാൻ ട്രൈബ്യൂണല്‍ കഴിഞ്ഞ ജനുവരി 24 ന് ഇടക്കാല ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു.

സ്ത്രീകള്‍ക്ക് മാത്രം സംവരണം ചെയ്തിട്ടുള്ള തസ്തികയിലേക്ക് അപേക്ഷകയെ അനുവദിക്കാനാവില്ലെന്നായിരുന്നു പി എസ് സിയുടെ വാദം. പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമനമാണെന്നും അതിനാല്‍ സ്ത്രീകള്‍ തന്നെ വേണമെന്നുമായിരുന്നു പി എസ് സി കോടതിയെ അറിയിച്ചത്.

ആണായിരുന്ന ഹര്‍ജിക്കാരി പിന്നീട് ശസ്ത്രക്രിയയിലൂടെ പെണ്ണായെന്നാണ് പറയപെടുന്നതെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ അത് ക്യത്യമായി വ്യക്താക്കിയിട്ടില്ലെന്നും പി എസ് സി കോടതിയെ അറിയിച്ചു. കേസ് ട്രൈബ്യൂണല്‍ നേരത്തെ പരിഗണിച്ചതാണെന്നും ഇക്കാര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തന്നെ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍. ഇനിയും തുല്യതയ്ക്കുള്ള നിയമപോരാട്ടം തുടരുമെന്നാണ് അനീറ പറയുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം