KERALA

വാഹനങ്ങളുടെ ഉടമസ്ഥത കൈമാറ്റം ആധാറുമായി ബന്ധിപ്പിക്കണം; എറണാകുളം സ്വദേശിനിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

നിയമകാര്യ ലേഖിക

വാഹനങ്ങളുടെ ഉടമസ്ഥത കൈമാറ്റം ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യത്തിൽ കേന്ദ്ര സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്. വായ്പാ ബാധ്യതയില്ലാത്ത വാഹനങ്ങളാള്‍ ഉടമ അറിയാതെ ഉടമസ്ഥത കൈമാറാന് കഴിയുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

പരിവാഹന്‍ വെബ്സൈറ്റ് വഴി ഉടമ അറിയാതെ വാഹനങ്ങളുടെ ഉടമസ്ഥത കൈമാറാന്‍ കഴിയുമെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. തന്റെ ഉടമസ്ഥതയിലുള്ള വാഹനം രേഖകളിൽ തന്റെ വ്യാജ ഒപ്പിട്ട് ഭര്‍ത്താവ് സ്വന്തം പേരിലേയ്ക്ക് മാറ്റിയെന്ന് ആരോപിച്ചണ് ഹർജി.

വാഹന കൈമാറ്റത്തിനുള്ള ഒരു രേഖയിലും ഹര്‍ജിക്കാരി ഒപ്പിട്ടിരുന്നില്ല. എന്നാല്‍ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് നല്കിയ അപേക്ഷയെ തുടര്‍ന്ന് വാഹനത്തിന്റെ ഉടമസ്ഥത മാറിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ വാഹനം ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും മറ്റ് നടപടിയൊന്നും മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചില്ല. തുട്ര‍ന്നാണ് എറണാകുളം സ്വദേശിനി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഹര്‍ജി പരിഗണിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും