KERALA

പോലീസ് സെലക്ഷനുള്ള ശാരീരികക്ഷമത പരിശോധയിൽ ട്രാൻസ്‌മെൻ ഉദ്യോഗാര്‍ഥിയ്ക്ക് പങ്കെടുക്കാം; പിഎസ്‌സിയെ തിരുത്തി ട്രിബ്യൂണൽ

വെബ് ഡെസ്ക്

പോലീസ് സെലക്ഷനുള്ള ശാരീരികക്ഷമത പരിശോധയില്‍ പങ്കെടുത്തുന്നതില്‍ ട്രാന്‍സ് മെന്‍ ഉദ്യോഗാര്‍ഥിയെ തടഞ്ഞ പിഎസ്‌സി നടപടി റദ്ദാക്കി തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. തിരുവന്തപുരം സ്വദേശിയായ ട്രാൻസ്‌മെൻ മുഹമ്മദ് സാദ് ബിൻ നവാസിന്റെ പരാതിയിലാണ് നടപടി. കേസ് പരിഗണിച്ച ജസ്റ്റിസ്, പി വി ആശ, പി കെ കേശവൻ എന്നിവരടങ്ങിയ ബെഞ്ച് മുഹമ്മദ് സാദിനെ അയോഗ്യനാക്കരുതെന്നും ഫിസിക്കൽ എഫിഷ്യൻസിയിലും ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റിലും പങ്കെടുപ്പിക്കാനും പിഎസ്‌സിയോട് ഉത്തരവിട്ടു.

കേരള പോലീസിലേക്കുള്ള ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എന്നിവയില്‍ നിന്നും മുഹമ്മദ് സാദ് ബിൻ നവാസിനെ പിഎസ്‌സി അയോഗ്യനാക്കിയിരുന്നു. അയോഗ്യനാക്കിയ നടപടി പിൻവലിക്കണമെന്നും 22/02/2024 തീയതിയിലെ ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും സ്റ്റേ ചെയ്യാനുമായിരുന്നു മുഹമ്മദ് സാദിന്റെ ഹരജി. ഇതിലാണ് തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല വിധി.

സെലക്ഷന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ട്രിബ്യൂണലിൽ ഹാജരാക്കാനും ഉത്തരവിൽ പറയുന്നു. ഫിസിക്കൽ എഫിഷ്യൻസിയിലും ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റിലും അപേക്ഷകന്റെ പങ്കാളിത്തം താൽക്കാലികവും തുടർ ഉത്തരവുകൾക്ക് വിധേയവുമാണെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. കേസ് രണ്ടാഴ്ച കഴിഞ്ഞ ശേഷം വീണ്ടും പരിഗണിക്കും.

ചീഫ് സെക്രട്ടറി, പി എസ് സി സെക്രട്ടറി, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ, ലോ സെക്രട്ടറി എന്നിവരെ കക്ഷിയാക്കിയായിരുന്നു മുഹമ്മദ് സാദ് ഹരജി സമർപ്പിച്ചത്. കേസിൽ മുഹമ്മദ് സാദിന് വേണ്ടി അഡ്വക്കേറ്റ് പദ്മ ലക്ഷ്മി ഹാജരായി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും