കേരള ഹൈക്കോടതി  
KERALA

ത്വലാഖിന് നഷ്ടപരിഹാരം; ഭാര്യക്ക് 31,98,000 രൂപ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

നിയമകാര്യ ലേഖിക

ത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് ഭാര്യക്ക് 31 98 000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്.

ത്വലാഖ് കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. 2008 രജിസ്റ്റര്‍ ചെയ്ത വിവാഹം 2013 ല്‍ ഷിഹാബ് ത്വലാഖ് ചൊല്ലി വേര്‍പെടുത്തുകയായിരുന്നു.

വിദേശത്ത് ജോലിയുള്ള ഭര്‍ത്താവിന് മാസം രണ്ടുലക്ഷം രൂപ ശമ്പളം ഉണ്ടെന്നും അതിനനുസരിച്ച നഷ്ടപരിഹാരം വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്