KERALA

പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നു ഗര്‍ഭം ധരിച്ച പന്ത്രണ്ടുകാരിയുടെ ഗര്‍ഭം അലസിപ്പിക്കണം; അനുമതി തള്ളി ഹൈക്കോടതി

സഹോദരനില്‍ നിന്നു പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വളരെ വൈകിയാണ് വീട്ടുകാരറിഞ്ഞതെന്നും അതിനാല്‍ ഗര്‍ഭാവസ്ഥ തുടരാനാവില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം

നിയമകാര്യ ലേഖിക

പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നു ഗര്‍ഭം ധരിച്ച പന്ത്രണ്ട് വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 34 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരനില്‍ നിന്നു പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വളരെ വൈകിയാണ് വീട്ടുകാരറിഞ്ഞതെന്നും അതിനാല്‍ ഗര്‍ഭാവസ്ഥ തുടരാനാവില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ 34 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭം അലസിപ്പിക്കാനാവില്ലെന്നും ഗര്‍ഭസ്ഥ ശിശുവിന് പ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് നല്‍കി. ഇതിന്‌റെ അടിസ്ഥാനത്തിലാണ് ഗര്‍ഭം അലസിപ്പിക്കാന്‍ ഉത്തരവിടാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ശാരീരികമായും മാനസികമായുമുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 34 ആഴ്ച വളര്‍ച്ചയെത്തിയതിനാല്‍ രണ്ടാഴ്ചകൂടി കഴിഞ്ഞതിന് ശേഷം സാധാരണ പ്രസവമാണോ ഓപ്പറേഷനാണോ വേണ്ടതെന്ന് പരിശോധിച്ച് മെഡിക്കല്‍ ടീമുമായി ആലോചിച്ച് ഹര്‍ജിക്കാര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് സുപ്രണ്ട് ആവശ്യമായ സഹായം ഒരുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി