അപകടത്തിൽ കാണാതായവര്‍ക്കുള്ള തിരച്ചിൽ തുടരുന്നു 
KERALA

പെരുമാതുറയിയിൽ ബോട്ട് മറിഞ്ഞ് രണ്ട് മരണം; അമ്പലപ്പുഴയില്‍ കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഷാനവാസ്, നിസാം, സന്തോഷ് എന്നിവരാണ് മരിച്ചത്

വെബ് ഡെസ്ക്

തിരുവനന്തപുരം പെരുമാതുറയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴയില്‍ കടലില്‍ വീണ മത്സ്യതൊഴിലാളി മരിച്ചു. അമ്പലപ്പുഴ പുതുവല്‍ വീട്ടില്‍ സന്തോഷ് ആണ് മരിച്ചത്.

വര്‍ക്കല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സഫാ മര്‍വ എന്ന ബോട്ടാണ് മുതലപ്പുഴയ്ക്ക് സമീപം മറിഞ്ഞത്. 24 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരില്‍ 12 മ‍ത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു കരക്കെത്തി. ശക്തമായ കാറ്റിനെ തുടര്‍ന്നായിരുന്നു അപകടം. തീര സംരക്ഷണ സേനയുടെ കപ്പലുകളും അഡ്വാന്‍സ് ദ്രുവ് ഹെലികോപ്ടറും അടക്കം തെരച്ചിലിന് നേതൃത്വം നൽകി.

കാലില്‍ കയർ കുടുങ്ങിയതിനെ തുടര്‍ന്ന് കടലിൽ വീണ മത്സ്യതൊതഴിലാളിയാണ് അമ്പലപ്പുഴയില്‍ മരിച്ചത്. അമ്പലപ്പുഴ പുതുവല്‍ വീട്ടില്‍ സന്തോഷിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. മത്സ്യബന്ധനത്തിനിടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് വള്ളം തീരത്തടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ