KERALA

വയനാട് കുടക് അതിര്‍ത്തി ഗ്രാമത്തില്‍ കടുവ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഞായറാഴ്ച വൈകിയും, തിങ്കളാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്.

ദ ഫോർത്ത് - കോഴിക്കോട്

വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമത്തില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് മണിക്കൂറിനിടെ എഴുപതുകാരനും കൊച്ചുമകനായ യുവാവുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിയും, തിങ്കളാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്.

നാഗറഹോള റേഞ്ചിലെ കുട്ടയിലാണ് സംഭവങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെ 6.30 ന് ആയിരുന്നു എഴുപതുകാരനായ രാജു കടുവയുടെ ആക്രമണത്തിന് ഇരയായത്. ഇതിന് മണിക്കൂറുകള്‍ മാത്രം മുന്‍പായിരുന്നു സമാനമായ സാഹചര്യത്തില്‍ യുവാവിന്റെ മരണം. ഫെബ്രുവരി 12 വൈകീട്ട് ഹുന്‍സൂര്‍ പഞ്ചവള്ളിയില്‍ നിന്ന് കാപ്പി പറിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു യുവാവ്. ഇതേ സ്ഥലത്തിന് സമീപം തന്നെയാണ് രണ്ടാമത്തെ സംഭവവും.

ഫെബ്രുവരി 12 വൈകീട്ട് ഹുന്‍സൂര്‍ പഞ്ചവള്ളിയില്‍ നിന്ന് കാപ്പി പറിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു യുവാവ്

കടുവാ ആക്രമണം തുടര്‍ച്ചയായതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം എടുക്കാനനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപട്. നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചും പ്രതിഷേധം അറിയിച്ചു.

അതേസമയം, കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കുടക് സര്‍ക്കിള്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബിഎന്‍ മൂര്‍ത്തി അറിയിച്ചു. ഇതിമായി അഞ്ച് കുങ്കി ആനകളെയും, 150 ഓളം വരുന്ന കര്‍മ സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കുയും കടുവാ സാന്നിധ്യമുള്ള ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. പരുക്കേറ്റ കടുവയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ