KERALA

മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത് 1.3 കോടിയുടെ സ്വർണം; കരിപ്പൂരില്‍ രണ്ടുപേർ പിടിയിൽ

വെബ് ഡെസ്ക്

കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മാർക്കറ്റിൽ ഏകദേശം 1.30 കോടി രൂപ വിലവരുന്ന സ്വർണമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശി സുബൈർ, വയനാട് സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്.

2351 ഗ്രാം സ്വർണ മിശ്രിതമാണ് ഇരുവരും കടത്താന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി ജിദ്ദയിൽ നിന്നും എസ്ജി 36 വിമാനത്തിൽ വന്നിറങ്ങിയതാണ് രണ്ടുപേരും. ഇരുവരിൽ നിന്നുമായി യഥാക്രമം 1163, 1188 ഗ്രാം വീതം തൂക്കം വരുന്ന സ്വർണ മിശ്രിതമാണ് കണ്ടെടുക്കുകയുണ്ടായത്. കാപ്സ്യുൾ രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച് വെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം കണ്ടെടുത്തത്. കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീ പ്രകാശ്, എം, കപിൽ ദേവ് സുരീര, ഇൻസ്പെക്ടർ ശ്രീ ഫൈസൽ എന്നിവർ ചേർന്നാണ് സ്വർണം പിടിച്ചെടുത്തത്.

ഫെബ്രുവരി മാസം രണ്ടാമത്തെ തവണയാണ് വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടുന്നത്. കഴിഞ്ഞ വർഷം കരിപ്പൂർ എയർ കസ്റ്റoസ് ഉദ്യോഗസ്ഥർ 360 കേസുകളിലായി ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന 287.2 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. എയർ കസ്റ്റംസ് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടും സ്വർണക്കടത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും